Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 4:20 am

Menu

Published on November 11, 2017 at 9:48 am

ആശ്വാസമായി ഹോട്ടലുകൾക്ക് ഏർപ്പെടുത്തിയ ജി.എസ്.ടി.യിൽ ഇളവ്

gst-rates-reducing-for-restaurants

ഗുവാഹത്തി: സാധാരണക്കാർക്ക് ആശ്വാസമായി റസ്റ്റൊന്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ജിഎസ്ടിയുടെ നിരക്ക് കുറച്ചു. നിലവിലുണ്ടായിരുന്ന 18 ശതമാനത്തില്‍ നിന്നും അഞ്ചു ശതമാനം ആക്കിയാണ് നികുതി കുറച്ചത്. എന്നാൽ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ജിഎസ്ടി പഴയപോലെ 28 ശതമാനായിത്തന്നെ തുടരും. റസ്‌റ്റൊറന്റുകള്‍ക്കുള്ള നികുതി കുറച്ചതോടെ ഹോട്ടല്‍ ഭക്ഷണത്തിന് ഇനി വലിയ വില കൊടുക്കേണ്ടി വരില്ല. സാധാരണ ഹോട്ടലുകളോടൊപ്പം എസി, നോണ്‍ എസി റസ്‌റ്റൊറന്റുകള്‍ക്കെല്ലാം തന്നെ കുറഞ്ഞ നിരക്കായ ഈ അഞ്ചുശതമാനം തന്നെയായിരിക്കും നികുതി ഈടാക്കുക.

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഈ കാര്യങ്ങൾ. അതേസമയം റസ്റ്റൊറന്റുകള്‍ക്ക് ഇനിമുതല്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന്റെ ഗുണങ്ങള്‍ ഒന്നും തന്നെ ലഭിക്കില്ല. ഭക്ഷണങ്ങള്‍ക്ക് ഈടാക്കുന്ന നികുതിയില്‍ നിന്ന് റസ്‌റ്റൊറന്റുടമകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഒന്നും തന്നെ അവര്‍ ഉപഭോക്താക്കള്‍ക്ക് നൽകുന്നില്ല എന്ന പ്രശ്നം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജിഎസ്ടി കൗണ്‍സില്‍ ഇങ്ങനെയൊരു തിരുമാനം എടുത്തത്. ഈ നവംബര്‍ 15 മുതലാണ് പുതിയ നികുതി നിരക്കുകള്‍ പ്രാബല്യത്തിലാകുക.

പക്ഷെ ദിവസവാടക 7500 രൂപവരെ ഈടാക്കുന്ന നക്ഷത്ര ഹോട്ടലുകളില്‍ നികുതി 18 ശതമാനത്തില്‍ നിന്നും അഞ്ചുശതമാനമാക്കി കുറച്ചിട്ടുണ്ട്. ഔട്ട് ഡോര്‍ കേറ്ററിങ്ങിന് 18 ശതമാനം നികുതി തന്നെ തുടരും. പുതിയ നിരക്ക് പ്രകാരം ഇനി 50 ഉത്പന്നങ്ങള്‍ക്ക് മാത്രമെ ഉയര്‍ന്ന നികുതി ബാധകമാകുകയുള്ളൂ. 175 എണ്ണത്തിന് 28 ശതമാനത്തിൽ നിന്നും 18 ശതമാനത്തിലേക്ക് നിരക്കു കുറച്ചു. 12, 18 ശതമാനം നികുതി ഈടാക്കിയിരുന്ന 14 ഉത്പന്നങ്ങള്‍ക്കാണ് അഞ്ച് ശതമാനം നികുതി വരിക. ഒപ്പം ആറ് ഉത്പന്നങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News