Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 11:12 pm

Menu

Published on March 5, 2014 at 4:42 pm

അരവിന്ദ് കെജ്‌രിവാള്‍ ഗുജറാത്ത് പോലീസ് കസ്റ്റഡിയില്‍

gujarat-police-detained-arvind-kejriwal

അഹമ്മദാബാദ് : ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോഴാണ് സംഭവം. അനുമതിയില്ലാതെ റോഡ് ഷോ നടത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് വടക്കന്‍ ഗുജറാത്തിലെ രഖന്‍പൂരില്‍ വച്ചാണ് കെജ്രിവാളിനെ പൊലീസ് തടഞ്ഞത്. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പോലിസ് മുന്‍ ദില്ലി മുഖ്യമന്ത്രിയെ വിട്ടയക്കുകയും ചെയ്തു.ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണത്തിന് നാലുദിവസത്തെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് കെജ്രിവാള്‍ എത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിയുടെ ഭരണത്തെ സ്വയം ഓഡിറ്റ് ചെയ്ത് സത്യാവസ്ഥ പുറത്തു കൊണ്ടുവരികയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരുന്നത്.മോദിക്കെതിരെ അദ്ദേഹം രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. നരേന്ദ്ര മോഡി പ്രചരിപ്പിക്കുന്ന വികസന മുദ്രാവാക്യങ്ങള്‍ പൊള്ളയാണെന്നും ഗുജറാത്തിലെ സാധാരണക്കാര്‍ ദുരിതത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ആരുടെ വികസനമാണ് മോഡി നടപ്പാക്കുന്നതെന്നും കെജരിവാള്‍ ചോദിച്ചിരുന്നു.പൊലീസ് സ്‌റ്റേഷനു പുറത്തു വന്നശേഷം കെജരിവാള്‍ മാധ്യമപ്രവര്‍ത്തകരോടും അനുയായികളോടുമായി സംസാരിച്ചു.അതേ സമയം കെജ്രിവാള്‍ എത്തിയപ്പോള്‍ തന്നെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ഏജന്റാണ് കെജ്രിവാള്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയ ഇവര്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു. ഇതിനിടെ ആയിരുന്നു പൊലീസ് എത്തി കസ്റ്റഡിയില്‍ എടുത്തത്. അദ്ദേഹം ഇപ്പോള്‍ പൊലീസ് സ്‌റ്റേഷനില്‍ കഴിയുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News