Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗാസാസിറ്റി: ഗാസയില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഇസ്രായേലും ഹമാസും ചേർന്ന് ധാരണയിലായി .മാനുഷിക പരിഗണന മാനിച്ചാണ് വെടിനിര്‍ത്തല്‍.യുഎന്‍ സെക്രട്ടറി ജനറല്‍ ബാങ്കിമൂണും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍കെറിയും സംയുക്ത പ്രസ്താവനയിലാണ് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതായി അറിയിച്ചത്. ഇരുകൂട്ടരും ഇന്ന് സമാധാന ചര്‍ച്ചകള്‍ക്കായി കെയ്‌റോയില്‍ ചേരും.പ്രാദേശിക സമയം രാവിലെ എട്ടു മണി മുതല്‍ വെടിനിര്‍ത്തല്‍ യാഥാര്‍ത്ഥ്യമാകും. ഗാസയില്‍ നിന്നും സൈനികരെ പിന്‍വലിക്കില്ലെന്നും ഇസ്രായേലിന് സഹായം നല്‌കിയതായും അമേരിക്ക വ്യക്‌തമാക്കിയിട്ടുണ്ട്. 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ഗാസയിലെ ജനങ്ങള്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കുമെന്നാണ് വിലയിരുത്തുന്നത്. മരണപ്പെട്ടവരെ അടക്കം ചെയ്യാനും പരിക്കുകള്‍ ചികിത്സിയ്ക്കാനും, ഭക്ഷണ-സാധന സാമഗ്രികളുടെ കുറവ് നികത്താനും വെടിനിര്‍ത്തല്‍ ഉപകരിക്കും. ഒരിടവേളയ്ക്കു ശേഷമാണ് ഇസ്രയേലിന്റെയും ഹമാസിന്റെയും പ്രതിനിധികളെ ഒപ്പമിരുത്തി സമാധാന ചര്‍ച്ചകള്‍ക്ക് കെയ്‌റോ വേദിയാകുന്നത്. ഇരുകൂട്ടരും വിലപേശല്‍ നടത്തുമെങ്കിലും സമാധാന ചര്‍ച്ചകള്‍ വിജയിക്കുമെന്ന് തന്നെയാണ് യു.എന്നിന്റെ പ്രതീക്ഷ.അതിനിടെ ഗാസ ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 1400 കവിഞ്ഞു.
Leave a Reply