Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 2:38 pm

Menu

Published on October 29, 2014 at 4:12 pm

ഹര്‍ത്താല്‍ ആഹ്വാനം കുറ്റമല്ലെന്ന് ഹൈകോടതി

hartal-not-a-criminal-offence-says-court

കൊച്ചി: സംസ്ഥാനത്ത് ഹർത്താൽ ആഹ്വാനം ക്രിമിനൽ കുറ്റമായി കാണാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഹര്‍ത്താല്‍ പൂര്‍ണമായും നിരോധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.എന്നാല്‍ ഹര്‍ത്താല്‍ മൂലം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ സമഗ്രമായ നിയമനിര്‍മാണമാണ് വേണ്ടെതെന്നും സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നത് കുറ്റമാണെന്നും അതിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.ഹര്‍ത്താലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച മുന്‍കാല ഉത്തരവുകള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജീവനും സ്വത്തിനും സര്‍ക്കാര്‍ സംരക്ഷണം ഉറപ്പുവരുത്തണം.ഹര്‍ത്താല്‍ നേരിടാന്‍ സമഗ്ര നിയമനിര്‍മാണം വേണം. പൊതുസ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ചാല്‍ കര്‍ശന നടപടി വേണം. അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണം. അക്രമവുമായി ബന്ധപ്പെട്ട കേസിലും നടപടിയെടുക്കണം. ജില്ലാ മജിസ്ട്രേറ്റുമാര്‍, പൊലീസ് മേധാവികള്‍ എന്നിവരുടെ റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തിലായിരിക്കണം ഇത്.ഹര്‍ത്താല്‍ സംബന്ധിച്ച കേസുകളില്‍ നടപടിയെടുത്തോയെന്ന് നിശ്ചിത ഇടവേളകളില്‍ പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News