Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 3:42 pm

Menu

Published on February 25, 2014 at 3:31 pm

രാഹുലിൻറെ പരസ്യത്തിലെ നായിക കോടികളുടെ അഴിമതിക്കേസിലെ പ്രതി; ശശി തരൂരുമായി വഴിവിട്ട ബന്ധമെന്നും ആക്ഷേപം

hasiba-b-amin-the-face-behind-rahul-gandhis-yuva-shakti-advert

പനാജി:രാഹുല്‍ ഗാന്ധിയുടെ ‘യുവ ജോഷ്‌ ‘ പരസ്യത്തില്‍കോണ്‍ഗ്രസ് പാര്‍ട്ടിയെക്കുറിച്ചും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രാജ്യത്തെ യുവാക്കളോടുള്ള സമീപനവുത്തെക്കുറിച്ചും പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ നിലപാടുകളെക്കുറിച്ചും നിർത്താതെ സംസാരിക്കുന്ന പെണ്‍കുട്ടി എല്ലാവരുടെ ശ്രദ്ധകേന്ദ്രമായിരുന്നു.  ഈ പരസ്യം സംപ്രേഷണം ചെയ്തു തുടങ്ങിയതു മുതല്‍ ഹസിബ. ബി. അമിന്‍ എന്ന ഈ പെണ്‍കുട്ടിയും ചര്‍ച്ചാ വിഷയമായിരുന്നു.എന്നാൽ  ഈ പെണ്‍കുട്ടിയെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .എന്‍.എസ്.യുവിന്റെ ഗോവ സംസ്ഥാന പ്രസിഡന്‍റായ ഹസിബ 300 കോടിയുടെ അഴിമതിക്കേസില്‍ പ്രതിയായിരുന്നു എന്നാണറിയുന്നത്. ഈ കേസില്‍ ഇവര്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.ചില കേന്ദ്രമന്ത്രിമാരുമായി ഇവര്‍ക്ക് വഴിവിട്ട ബന്ധമുള്ളതായും ആക്ഷേപമുണ്ട്. കേന്ദ്രമന്ത്രി ശശി തരൂരുമായി നില്‍ക്കുന്ന ഹസിബയുടെ ചിത്രങ്ങള്‍ മീഡിയ ട്രൂത്ത്‌ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നേരത്തെ പുറത്തുവിട്ടിരുന്നു. കൂടാതെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കടത്തു കേസിലും ഹസിബയ്ക്ക് പങ്കുള്ളതായി ആരോപണമുയര്‍ന്നിരുന്നു.സോഷ്യല്‍ മീഡിയകളില്‍ സജീവമായ ഹസിബയ്ക്ക് ട്വിറ്ററില്‍ 6,323 ഫോളോവേഴ്സും, ഫേസ്ബുക്കില്‍ 15,819 ലൈക്കുകളുമുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോണ്‍ഗ്രസ് തയ്യാറാക്കിയ സോഷ്യല്‍ മീഡിയ പ്രമോഷന്‍ ടീമിലും ഹസിബ അംഗമാണ്.ചില കേന്ദ്രമന്ത്രിമാരുമായി ഇവര്‍ക്ക് വഴിവിട്ട ബന്ധമുള്ളതായും ആക്ഷേപമുണ്ട്. തെഹല്‍ക പീഡനക്കേസിലെ ജൂനിയര്‍ മാധ്യമ പ്രവര്‍ത്തകയുടെ പേര് വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ട സാമൂഹ്യപ്രവര്‍ത്തകയായ മധു കിഷ്വാറിനെതിരെ ഹസിബ പോലീസില്‍ പരാതി നല്‍കിയിരുന്നു.കേന്ദ്രമന്ത്രി ശശി തരൂരുമായി നില്‍ക്കുന്ന ഹസിബയുടെ ചിത്രങ്ങള്‍ മീഡിയ ട്രൂത്ത്‌ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നേരത്തെ പുറത്തുവിട്ടിരുന്നു. കൂടാതെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കടത്തു കേസിലും ഹസിബയ്ക്ക് പങ്കുള്ളതായി ആരോപണമുയര്‍ന്നിരുന്നു.
അഴിമതി ആരോപണത്തില്‍ പ്രതികരിച്ച എന്‍ എസ് യു ഐ ഗോവ വൈസ് പ്രസിഡന്റ് സുനില്‍ കൗത്തങ്കറിനെ അച്ചടക്കലംഘനം ആരോപിച്ചു പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് ഹസിബ ഹൈക്കമാന്റിനോടു ആവശ്യപ്പെട്ടിരുന്നു.അഴിമതിക്കേസില്‍ ഉള്‍പ്പെട്ട ഹസിബയെ ഉള്‍പ്പെടുത്തിയുള്ള പരസ്യം പാര്‍ട്ടിക്ക്‌ ദോഷമുണ്ടക്കുന്നുവെന്ന വിമര്‍ശനം ശക്തമാണ്. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച് അവർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.താന്‍ രണ്ട്‌ നേതാക്കളെ മുന്‍പ്‌ പിന്തുണച്ചിരുന്നു വെന്നും, പക്ഷെ അത് താന്‍ അഴിമതി നടത്തിയെന്നതിനുള്ള തെളിവല്ലയെന്നും ഹസിബ പറയുന്നു.താന്‍ പിന്തുണച്ച രണ്ട് മന്ത്രിമാര്‍ക്കെതിരെ ഇതുവരെയും എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടില്ല, മാത്രമല്ല അവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കാനും കഴിഞ്ഞിട്ടില്ല. താന്‍ അഴിമതിക്കാരായ മന്ത്രിമാര്‍ക്ക് പിന്തുണ നല്‍കിയെന്നും, അഴിമതിക്കേസില്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും ആളുകള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ തനിക്ക്‌ പൊട്ടിച്ചിരിക്കാനാണ് തോന്നുന്നതെന്നത്. ഇതൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നും ഹസിബ പറയുന്നു.വിവാദം ഉണ്ടായതുതന്നെ പരസ്യം ജനകീയമായതിൻറെ തെളിവാണെന്നും വിഷയം വൻ വിവാദമാക്കതിരുന്നതുതന്നെ ആരോപണം കളവാണെന്നതിൻറെ  തെളിവാണെന്നും അവർ പറയുന്നു.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News