Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസ് സിബിഐയ്ക്ക് വിടണമെന്ന് ഹൈകോടതി ഉത്തരവ്.ഒമ്പതു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് കേസ് സംബന്ധിച്ച വിജിലന്‍സ്, റവന്യൂ രേഖകള്‍ സിബിഐയ്ക്ക് കൈമാറാനും ജസ്റ്റീസ് ഹാരൂണ്‍ അല്‍ റഷീദ് നിര്‍ദ്ദേശിച്ചു.കളമശേരി, കടകംപള്ളി ഭൂമി തട്ടിപ്പുകേസുകളിലാണ് സി.ബി.ഐ അന്വേഷണം വേണമെന്ന് ഹൈകോടതി സിംഗിര്‍ ബഞ്ച് വിധിച്ചത്. കേസുമായി ബന്ധപ്പെട്ട റവന്യൂ, വിജിലന്‍സ് രേഖകള്‍ സിബിഐക്ക് കൈമാറണം. വിജിലന്‍സ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ അന്വേഷണം തൃപ്തികരമല്ലെന്ന് നിരീക്ഷിച്ച കോടതി മുഖ്യമന്ത്രിയെയും വിമര്‍ശിച്ചു.ഓഫീസില്‍ നടക്കുന്നകാര്യങ്ങള്‍ക്ക് മുഖ്യമന്ത്രിതന്നെയാണ് ഉത്തരവാദി. ഓഫീസില്‍ നടക്കുന്നകാര്യങ്ങള്‍ മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കണം. വിശ്വാസ്യതയില്ലാത്ത പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിച്ചതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് തന്നെയാണെന്നും കോടതി വിമര്‍ശിച്ചു.ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം വിജിലന്‍സും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ സലിംരാജിന്റെയും ബന്ധു അബ്ദുള്‍ മജീദിന്റെയും പങ്ക് വ്യക്തമാക്കുന്നതായിരുന്നു.
Leave a Reply