Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 10:34 am

Menu

Published on September 30, 2014 at 10:10 am

ജയലളിതയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

hc-to-hear-jaya-bail-plea-today

ബാംഗ്ലൂർ: മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും ഇന്ന് ഉച്ചയോടെ മാത്രമേ ഹര്‍ജി കോടതി മുമ്പാകെ വരാന്‍ സാധ്യതയുള്ളൂ.എന്നാൽ വളെര പ്രമാദമായ കേസായതിനാലും 18 വര്‍ഷത്തോളം നീണ്ട വിചാരണക്കൊടുവില്‍ പുറപ്പെടുവിച്ച വിധിയായതിനാലും കോടതി വിശദമായ വാദം കേള്‍ക്കാനായി മറ്റൊരു ദിവസത്തേക്ക് മാറ്റാൻ സാദ്ധ്യതയുണ്ടെന്ന് നിയമ വിദഗ്ദർ പറയുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റു പ്രതികളായ ശശികല നടരാജന്‍, ഇളവരശി, സുധാകരന്‍ എന്നിവര്‍ക്കുവേണ്ടിയും ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇവരെല്ലാം ഇപ്പോള്‍ ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലിലാണുള്ളത്. ജയലളിതയ്ക്ക് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാം ജേഠ്മലാനി ഹാജരാകുമെന്നാണ് സൂചന. ദസറ-നവരാത്രി ആഘോഷമായതിനാല്‍ ഒക്ടോബര്‍ ആറുവരെ കോടതിക്ക് അവധിയാണ്. അതിനാല്‍ ചൊവ്വാഴ്ച അവധിക്കാല ബെഞ്ചില്‍നിന്ന് അനുകൂല ഉത്തരവുണ്ടായില്ലെങ്കില്‍ ഒക്ടോബര്‍ ആറുവരെ ജയലളിതയ്ക്ക് ജയിലില്‍ കഴിയേണ്ടിവരും.ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയാല്‍ എത്രയും പെട്ടെന്ന് സുപ്രീംകോടതി സമീപിക്കാനാണ് എഐഎഡിഎംകെ ക്യാംപിന്റെ നീക്കം. കോടതി വിധിക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം പ്രകടനങ്ങള്‍ അവസാനിച്ചിട്ടില്ല.അനധികൃത സ്വത്തുസമ്പാദനക്കേസില്‍ നാലുവര്‍ഷം തടവിനാണ് ജയലളിതയ്ക്ക് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News