Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 1:19 am

Menu

Published on August 7, 2018 at 5:45 pm

കരുണാനിധിയുടെ നില ആശങ്കാജനകം..!!

health-condition-of-karunanidhi-is-critical

ചെന്നൈ: കരുണാനിധിയുടെ നില അതീവ ഗുരുതരം. ഡിഎംകെ അധ്യക്ഷൻ കരുണാനിധിയുടെ ആരോഗ്യനില വളരെ മോശമാണ് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വൈകിട്ട് 4.30 ക്ക് വന്ന റിപ്പോർട്ടിൽ നിലവിൽ യാതൊരു മാറ്റമില്ലെന്നും പ്രധാന അവയവങ്ങളുടെ പ്രവർത്തനം സാധാരണ ഗതിയിൽ എത്തിട്ടില്ലെന്നാണ് റിപ്പോർട്ട്. ചെന്നൈ കാവേരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം. തീവ്ര പരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.

ആരോഗ്യ നില അതീവ ഗുരുതരം എന്ന വാർത്ത പ്രചരിച്ചതോടെ ഡിഎംകെ അണികൾ ആശുപത്രി പരിസരത്തെത്തി. സ്ത്രീകളാണ് ആശുപത്രി പരിസരത്ത് കൂടുതൽ. ജനങ്ങളെ നിയന്ത്രിക്കാനാവാതെ കൂടുതൽ പോലീസുകാർ ആശുപത്രി പരിസരത്ത് ഏർപ്പെടുത്തി.

ചെന്നൈ നഗരത്തിലടക്കം പോലീസ് വിന്യസിച്ചു. കഴിഞ്ഞ പത്ത് ദിവസങ്ങളായി കാവേരി ഹോസ്പിറ്റലിൽ കരുണനിധി ചികിത്സയിലാണ്. ഇടക്ക് വച്ച് അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടെങ്കിലും പിന്നീട് വീണ്ടും വഷളാവുകയായിരുന്നു.

Loading...

Comments are closed.

More News