Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 8:18 pm

Menu

Published on August 16, 2018 at 1:50 pm

സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ ; ഗതാഗതം സ്തംഭിച്ചു !!

heavy-rain-in-kerala-train-services-stopped

സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ. ഡാമുകൾ നിറഞ്ഞു , പുഴകളും നദികളും കര കവിഞ്ഞൊഴുകി, കോരിച്ചൊരിയുന്ന മഴയും മണ്ണിടിച്ചിലും ഉരുൾപൊട്ടലും കരകയറാനാവാതെ കേരളം. അധിക ജില്ലകളിലെയും അവസ്ഥാ അതിരൂക്ഷം. മഴ കുറയുന്ന ലക്ഷണമില്ല. ഈ ദുരന്തത്തിന്റെ അവസാനമെന്തെന്ന് അറിയാതെ കേരളം.

ഗതാഗതം മുഴുവനായി സ്തംഭിച്ചു. ട്രെയിൻ,റോഡ് എല്ലാം വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം നിർത്തലാക്കി. ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് നിരവധി ആളുകളാണ് വഴിയിലും റെയില്‍വേ സ്‌റ്റേഷനിലും കുടുങ്ങി കിടക്കുന്നത്. പല സ്ഥലത്തും ബസ്സോ മറ്റ് വാഹനങ്ങളോ ഇല്ലാത്തത് സ്ഥിതിഗതികള്‍ രൂക്ഷമാക്കി. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ട്രെയിനുകള്‍ തടസ്സപ്പെടാനോ വൈകാനോ സാധ്യതയുണ്ട്. കൊച്ചി മെട്രോ സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്.

മലയോര മേഖലകളിൽ താമസിക്കുന്നവർ ഭീതിയോടെ ആണ് കഴിയുന്നത്. മലയോര മേഖലകളിൽ ആണ് വ്യാപകമായി ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് അനവധി ഇടങ്ങളിൽ വെള്ളം കേറിയിട്ടുണ്ട്. മഴ ഇപ്പോഴും തുടരുകയാണ്.

Loading...

Comments are closed.

More News