Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 16, 2026 10:13 pm

Menu

Published on March 30, 2015 at 1:00 pm

ജമ്മുകശ്മീരിൽ കനത്ത മഴ;ഝലം നദി കരകവിഞ്ഞു;സംസ്ഥാനം പ്രളയ ഭീതിയിൽ

heavy-rains-in-kashmir

ശ്രീനഗര്‍: കനത്ത മഴയെ തുടര്‍ന്ന് ഝലം നദിയില്‍ ജലനിരപ്പ് അപകടകരമാവിധം ഉയര്‍ന്നതോടെ ജമ്മുകശ്മീര്‍ വീണ്ടും പ്രളയ ഭീതിയിൽ. ഇതിനെ തുടർന്ന് ത്സലം നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.ഞായറാഴ്ച രാത്രി ദക്ഷിണ കശ്മീരില്‍ ത്സലം നദിയിലെ ജല നിരപ്പ് 18.4 അടിയായി ഉയര്‍ന്നിരുന്നു. ഇത് 23 അടിയായി ഉയര്‍ന്നാല്‍ നദീ തീരത്തു നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികളികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ഞായറാഴ്ച മുഴുവന്‍ കനത്ത മഴയാണ് ഇവിടെ പെയ്തുകൊണ്ടിരിക്കുന്നത്. നാലാം തിയതി വരെ മഴ തുടരുമെന്നാണു കാലാവസ്ഥാ പ്രവചനം. മഴയെ തുടര്‍ന്ന് ധാരാളം കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ശ്രീനഗര്‍-ജമ്മു ദേശിയപാത താല്‍ക്കാലികമായി അടച്ചു. താഴ് വരയിലെ പലയിടത്തും റോഡ് ഗതാഗതവും വൈദ്യുതിബന്ധവും തകരാറിലായിട്ടുണ്ട്.ശ്രീനഗര്‍, പാംപൂര്‍ എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജീകരിച്ചു. പ്രായമായവരും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ താഴ്വരയില്‍ തയാറാക്കിയിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മറ്റു സുരക്ഷിത കേന്ദ്രങ്ങളിലേക്കോ മാറാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകളോട് അടിയന്തരമായി സജ്ജമാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതി നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു കന്പനിയെ ഡല്‍ഹിയില്‍ നിന്നും കശ്മീരിലേക്ക് അയച്ചിട്ടുണ്ട്.കഴിഞ്ഞ സെപ്റ്റംബറില്‍ ജമ്മു കശ്മീരിലുണ്ടായ പ്രളയത്തില്‍ മുന്നൂറോളം പേര്‍ മരിക്കുകയും ആയിരത്തിലധികം പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തിരുന്നു.

Loading...

Comments are closed.

More News