Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവന്തപുരം : കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു.വടക്കന്‍ മലബാറിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കിയത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടവും ഹെക്ടര്‍ കണക്കിന് കൃഷിയും നശിച്ചു. കോഴിക്കോട് ജില്ലയില്‍ മാത്രം ആകെ 43 ലക്ഷം രൂപയുടെ കൃഷിനാശമാണ് റിപ്പോര്‍ട്ട് ചെയ്തത്. 41 വീടുകള്‍ പൂര്‍ണ്ണമായും നിരവധി വീടുകള്‍ ഭാഗികമായും തകര്‍ന്നു. നിര്‍ത്താതെ പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. നഗരപ്രദേശങ്ങളില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മഴ തുടരുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. കാറ്റിന്റെ വേഗം മണിക്കൂറില്‍ 45 മുതല്‍ 55 വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നിറിയിപ്പുണ്ട്.ഒഡിഷ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനമാണ് മണ്‍സൂണ്‍ വീണ്ടും ശക്തിപ്രാപിക്കാന്‍ കാരണം.മൂന്നുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
Leave a Reply