Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 11:05 pm

Menu

Published on April 27, 2013 at 5:34 am

ഹീറോയ്ക്ക് ലാഭം കുറഞ്ഞു

ന്യൂഡല്‍ഹി : ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പിന്റെ ജനുവരി-മാര്‍ച്ച് ത്രൈമാസ ലാഭം മുന്‍കൊല്ലം ഇതേ കാലത്തേക്കാള്‍ അഞ്ച് ശതമാനത്തോളം കുറഞ്ഞു. ഇക്കുറി 574 കോടി രൂപയാണു ലാഭം.
അതേസമയം, വരുമാനം രണ്ടു ശതമാനത്തോളം ഉയര്‍ന്ന് 6,146 കോടി രൂപയായിട്ടുണ്ട്. ജനുവരി-മാര്‍ച്ചില്‍ കമ്പനി 15,27,351 വാഹനങ്ങളാണു വിറ്റത്. മുന്‍കൊല്ലം 15,72,027 എണ്ണം വിറ്റഴിച്ചിരുന്നു.

2012-13 സാമ്പത്തിക വര്‍ഷത്തില്‍ ലാഭം 2011-12 ലേക്കാള്‍ 11% കുറഞ്ഞ് 2,118 കോടി രൂപയായി. വരുമാനം 23,579 കോടിയില്‍ നിന്ന് 23,768 കോടിയായി ഉയര്‍ന്നു. വില്‍പനക്കണക്കില്‍ 2.6% ഇടിവുണ്ട്. 60,75,583 വാഹനങ്ങളാണ് 2012-13ല്‍ വിറ്റത്. മുന്‍കൊല്ലം 62,35,205 എണ്ണമായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News