Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാലക്കാട്: അന്യസംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ജീവനുള്ള ഇറച്ചിക്കോഴിയുടെ തറവില സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. വില പതിനഞ്ചു രൂപ കൂടി കിലോക്ക് 70ല്‍നിന്ന് 95 രൂപയായി.
ചെക്പോസ്റ്റുകളില്‍ പരിശോധനക്ക് ശേഷം നികുതി ഈടാക്കുന്നതിന് മാനദണ്ഡം എന്ന നിലയിലാണ് തറവില ഏര്‍പ്പെടുത്തുന്നത്. തറവില 95 രൂപയും 14.5 ശതമാനം മൂല്യവര്‍ധിത നികുതിയും ട്രാന്‍സ്പോര്‍ട്ടേഷന്‍ ഉള്‍പ്പെടെ ഇതര ചെലവുകളും ചേര്‍ത്താല്‍ ഇറച്ചിക്കോഴിക്ക് തീവിലയാകുമെന്ന് വ്യാപാരികള്‍ പറയുന്നു.
Leave a Reply