Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: അല്‍പവസ്ത്രധാരികളായി സിനിമയില്‍ ആടിത്തിമിര്‍ക്കുന്ന ഐറ്റം നര്‍ത്തകിമാരെ വേശ്യകളായി പ്രഖ്യാപിക്കണമെന്ന ഹിന്ദു മഹാസഭാ നേതാവിന്റെ പരാമര്‍ശം വിവാദത്തിൽ.ഉത്തര്‍പ്രദേശ് യൂണിറ്റ് ഹിന്ദു മഹാസഭ ജനറല്‍ സെക്രട്ടറി നവീന്‍ ത്യാഗിയാണ് ഇങ്ങനെ ഒരു പരാമര്‍ശം ഉന്നയിച്ചിരിക്കുന്നത്. സിനിമകളില്‍ ഐറ്റം നമ്പര്‍ ചെയ്യുന്ന നടിമാര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ ഉപേക്ഷിക്കാറുണ്ടന്നും പണത്തിന് വേണ്ടി നഗ്‌നത പ്രകടിപ്പിക്കുന്ന ഇത്തരക്കാരെ വേശ്യകളായി മാത്രമെ കാണാനാവുവെന്നും ത്യാഗി പറഞ്ഞു. സമൂഹത്തില്‍ ആഭാസത്തരം വളര്‍ത്തുകയാണ് ഇവര്‍ ചെയ്യുന്നത്. ഇവര്‍ക്കെതിരെ സുപ്രീംകോടതിയില്‍ കേസ് നല്‍കുമെന്ന ത്യാഗിയുടെ പ്രസ്താവനയാണ് വിവാദമായത്. സ്‌കൂളുകളില്‍ പെണ്‍കുട്ടികളെ ജീന്‍സും സ്‌കര്‍ട്ടും ധരിക്കാന്‍ അനുവദിക്കരുതെന്നും മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ സമ്മതിക്കരുതെന്നും ത്യാഗി ആവശ്യപ്പെട്ടിട്ടുണ്ട്. ത്യാഗിയുടെ പരാമര്‍ശത്തിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ദേശീയ വനിതാ കമ്മിഷനും രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്.അതേസമയം, ത്യാഗിയുടെ പരാമർശത്തോട് സംഘടനയുടെ ദേശീയ സെക്രട്ടറി സ്വാമി ചക്രപാണി അകലം പാലിച്ചു. ത്യാഗിയുടെ പരാമർശത്തെ കുറിച്ച് അറിയില്ലെന്നും അതേക്കുറിച്ച് പരിശോധിച്ച് വരികയാണെന്നുമായിരുന്നു ചക്രപാണിയുടെ പ്രതികരണം. ത്യാഗി കോടതിയിൽ പോകുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ അതിന് അദ്ദേഹത്തിന് അവകാശമുണ്ടെന്ന് സ്വാമി മറുപടി നൽകി. ശിലായുഗത്തിലെ ചിന്താഗതിയാണ് ത്യാഗിയുടെ പരാമർശത്തിൽ നിന്ന് വ്യക്തമാകുന്നത് എന്നായിരുന്നു ദേശീയ വനിതാ കമ്മിഷൻ ചെയർപേഴ്സൺ ലളിത കുമാരമംഗലം പറഞ്ഞു. ത്യാഗി കോടതിയിൽ പോയാൽ കമ്മിഷൻ അതിനെ ശക്തമായി എതിർക്കുമെന്നും വ്യക്തമാക്കി. ത്യാഗിയുടെ പ്രസ്താവന ഞെട്ടിച്ചുവെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല പറഞ്ഞു. ത്യാഗിയുടെ പ്രസ്താവനയെ ബി.ജെ.പി വക്താവ് സംബിത് പത്ര തള്ളി. സമൂഹത്തിൽ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ബി.ജെ.പി നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾ മുന്നിൽ നിന്ന് നയിക്കുന്ന ഒരു സംസ്കാരം ഉണ്ടാവുന്നതിൽ അഭിമാനിക്കുന്നതായും പത്ര കൂട്ടിച്ചേർത്തു.
–
–
Leave a Reply