Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലിയോണ്‍ (സ്‌പെയിന്‍): യേശുക്രിസ്തു അന്ത്യ അത്താഴത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന പാനപാത്രം കണ്ടെത്തിയെന്ന അവകാശവാദവുമായി ഒരു സംഘം ഗവേഷകര്‍ രംഗത്ത്.ലിയോണിലെ സാന്‍ഇസ്‌ദോറോ ബസിലിക്കയില്‍ സൂക്ഷിച്ചിരിക്കുന്ന പാനപാത്രം ക്രിസ്‌തുവിന്റേതാണെന്ന് അവകാശപ്പെട്ട് രണ്ടു ചരിത്രഗവേഷകരാണു രംഗെത്തത്തിയത്.മാര്‍ഗരിറ്റ ടോറസ്, ജോസ് ഓര്‍റ്റേഗ ടെല്‍ റിയോ എന്നീ ചരിത്ര ഗവേഷകരാണ് അവകാശവാദവുമായി എത്തിയിരിയ്ക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഇവര്‍ പഠനങ്ങള്‍ നടത്തുകയാണ്. ഈ ഗവേഷണ ഫലങ്ങളാണ് ദ കിംഗ്‌സ് ഓഫ് ദ ഗ്രെയ്ല്‍ എന്ന പുസ്തകത്തില്‍ പരാമര്‍ശിച്ചിരിയ്ക്കുന്നത്.പതിനൊന്നാം നൂറ്റാണ്ടിലെ രാജ്‌ഞി യുറാക്കായുടെ ശേഖരത്തില്‍നിന്നാണു പാനപാത്രത്തെ തിരിച്ചറിഞ്ഞതെന്നു അവര്‍ അവാകാശപ്പെട്ടു. പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഉറാക്കാ രാജ്ഞിയുടേതാണെന്ന തരത്തിലായിരുന്നു ബസലിക്കയില്‍ ഇത് പ്രദര്‍ശനത്തിന് വച്ചിരുന്നത്. ബി.സി. 200നും എ.ഡി 100നും ഇടയിലാണ് ഇതു നിര്‍മിച്ചതെന്ന് ഗവേഷകര്‍ പറയുന്നു.ജറുസലേമില്‍ നിന്ന് ഇതു മോഷ്ടിച്ച മുസ്ലിംങ്ങള്‍ ഈജിപ്തിലെ ക്രൈസ്തവര്‍ക്ക് ഇതു കൈമാറി. എ.ഡി. 1050ല്‍ ഈജിപ്തിലെ ഭരണാധികാരികള്‍ ക്ഷാമകാലത്ത് സ്‌പെയിനില്‍ നിന്ന് സഹായമെത്തിച്ചതിനുള്ള സമ്മാനമായി ഇത് കാസില്‍ വംശത്തിലെ ഫെര്‍ണാണ്ടോ ഒന്നാമന്‍ രാജാവിനു സമ്മാനിച്ചു.സ്വര്‍ണവും മുത്തുകളും പതിപ്പിച്ച് പാനപാത്രം മനോഹരമാക്കിയായിരുന്നു ഇതു സമ്മാനിച്ചത്. മരതകം, ഇന്ദ്രനീലം തുടങ്ങിയവയും പാനപാത്രം അലങ്കരിക്കാന്‍ ഉപയോഗിച്ചു. രാജകുടുംബം പിന്നീട് ഇത് ഇസിഡോറോ ബസിലിക്കയ്ക്ക് സമ്മാനിച്ചു. തുടര്‍ന്നാണ് 1950ല്‍ ഇതു പ്രദര്‍ശനത്തിനു വയ്ക്കുന്നത്.പാനപാത്രത്തിന്റെ യാത്രയെക്കുറിച്ചു എതിര്‍വാദങ്ങളും സജീവമാണ്. ക്രിസ്‌തുവിന്റെ കാലശേഷം പത്രോസ് ശ്ലിഹയാണു പാനപാത്രം സൂക്ഷിച്ചതെന്നാണ് ഇവര്‍ പറയുന്നത്. പിന്നീട് പത്രോസിനൊപ്പം പാനപാത്രം റോമിലെത്തി. പിന്നീട് മാര്‍പാപ്പമാരുടെ ശേഖരത്തിന്റെ ഭാഗമായി.അതേസമയം, യേശു അവസാനം ഉപയോഗിച്ചതെന്ന അവകാശവാദവുമായി ധാരാളം പാനപാത്രങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗത്തുണ്ട്.
Leave a Reply