Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ പാളത്തില്‍ ദ്വാരങ്ങള്‍ കണ്ടെത്തി.കോഴിക്കോടിനും ഫറൂഖിനും ഇടയിലുള്ള കുണ്ടായിത്തോട് അടിപ്പാതയില്‍ നിന്ന് ഇരുപത് മീറ്റര്‍ തെക്ക് ഭാഗത്തായാണ് ദ്വാരങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഷോര്‍ണ്ണൂര്‍ ഭാഗത്തേക്ക് ട്രെയിനുകള്‍ പോകുന്ന ട്രാക്കിന്റെ ഇരു റെയിലുകളിലുമായി അഞ്ച് മില്ലിമീറ്റര്‍ വ്യാസവും അത്രതന്നെ ആഴവുമുള്ള 34 ദ്വാരങ്ങളാണ് ഉള്ളത്. വലതുവശത്തെ റെയിലില്‍ 14 ദ്വാരങ്ങളും ഇടതുവശത്ത് 20 ദ്വാരങ്ങളുമാണ്. പാളങ്ങളില്‍ റെയില്‍വേ അധികൃതര്‍ നടത്തുന്ന പതിവ് പരിശോധനയ്ക്കിടെയാണ് ദ്വാരങ്ങള്‍ ശ്രദ്ധയില്‍പെട്ടത്. ഉപകരണങ്ങളുടെ സഹായത്തോടെയല്ലാതെ ഇത്തരം ദ്വാരങ്ങള്‍ പാളത്തില്‍ ഉണ്ടാക്കാനാവില്ലെന്ന് റെയില്‍വേ അധികൃതര്‍ സൂചിപ്പിച്ചു. ആസൂത്രിതമായ അട്ടിമറിശ്രമമാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
Leave a Reply