Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ആര്‍ഡമാന്‍ കടലില്‍ രൂപപ്പെട്ട ഹുഡ് ഹുഡ് എന്ന ചുഴലിക്കാറ്റ് ഈ മാസം 12ഓടെ ആന്ധ്രപ്രദേശ്, ഒഡിഷ തീരത്തോടടുക്കുമെന്ന് മുന്നറിയിപ്പ്.വ്യാഴാഴ്ച രാവിലെ ഹുദുദ് ഗോപാല്‍പൂരിനും വിശാഖപട്ടണത്തിനും 780 കി.മീ തെക്കുകിഴക്ക് എത്തിയതായി ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപാര്‍ട്മെന്‍റ് മുന്നറിയിപ്പ് നല്‍കി. ഒക്ടോബര്‍ 12ന് ഉച്ചയോടെ ആന്ധ്രയുടെ വടക്കന്‍ തീരത്തും വിശാഖപട്ടണത്തിനും ഗോപാല്‍പൂരിനുമിടക്ക് ഒഡിഷയുടെ തീരത്തും ചുഴലിക്കാറ്റെത്തും. മണിക്കൂറില്‍ 130 കിലോമീറ്റര്‍ മുതല്‍ 140 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ട്. കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 155 കിലോമീറ്ററിനു മുകളിലാകാന്‍ സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. മേഖലയില്‍ 24 മണിക്കൂറിനുള്ളില്‍ പേമാരിക്ക് സാധ്യതയുണ്ടെന്നും മെറ്റീരിയോളജിക്കല്‍ ഡിപാര്‍ട്മെന്‍റ് മുന്നറിയിപ്പ് നല്‍കി.ചുഴലിക്കാറ്റിനെ നേരിടാന്‍ സംസ്ഥാനം പൂര്‍ണ സജ്ജമാണെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് അറിയിച്ചു. തീരപ്രദേശത്ത് താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിന് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. കടല്‍ അത്യന്തം പ്രക്ഷുബ്ധമാകുമെന്നതിനാല്‍ വെള്ളി മുതല്‍ കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ കടലില്‍ ഉള്ളവരോട് എത്രയും വേഗം കരയിലേക്കു പോരാന്‍ സന്ദേശം നല്‍കി. അടിയന്തിര സാഹചര്യത്തെ നേരിടാന് ഒഡിഷ ദുരന്ത നിവാരണ സേനയെയും സജ്ജമാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ കേരളത്തെയും തമിഴ്‌നാടിനെയും ചുഴലികാറ്റ് കാര്യമായി ബാധിക്കില്ലെന്നാണ് സൂചന. എന്നാല്‍ ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ സമീപ രാജ്യങ്ങളുടെ ചുഴലിക്കാറ്റ് മുന്നറിയിപ്പു കേന്ദ്രങ്ങളായ യാംഗൂണ്‍, ബാങ്കോക്ക്, കൊളംബോ, ധാക്ക, കറാച്ചി, മാലിദ്വീപ്, മസ്‌ക്കറ്റ് എന്നിവിടങ്ങളിലും ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കി. വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും മുന്നറിയിപ്പു നല്‍കാനാണിത്.
Leave a Reply