Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: സദാചാര പോലീസിനെതിരെ കോഴിക്കോട് ലോ കോളജിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ആലിംഗന സമരം നടത്തി. രാവിലെ പതിനൊന്ന് മണിയോടെയാണ് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ സ്നേഹച്ചങ്ങല തീർക്കുകയും തുടർന്ന് കെട്ടിപ്പിടിച്ചും പ്രതിഷേധം നടത്തിയത്. എന്നാല്‍, അക്രമ സംഭവങ്ങളൊന്നും ഉണ്ടായില്ല. സമരം ചെയ്യാനുള്ള അവകാശത്തിനും സദാചാര പൊലീസിങ്ങിനുമെതിരായാണ് മനുഷ്യാവകാശ ദിനത്തില്‍ തന്നെ പരസ്പരം കെട്ടിപ്പിടിച്ച് പ്രതിഷേധിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഹഗ് ഓഫ് ലൌവ് എന്ന പേരിലാണ് വിദ്യാര്‍ത്ഥികള്‍ പരസ്പരം കെട്ടിപ്പിടിച്ച് പ്രതിഷേധിച്ചത്. ആലിംഗനത്തിലൂടെ സ്‌നേഹം പങ്കുവയ്ക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്ന് ഹഗ്ഗ് ഓഫ് ലൗ സംഘാടകര്‍ പറഞ്ഞു. എന്നാൽ ഇത്തരം സമരരീതികളെ പിന്തുണക്കാനാവില്ലെന്നാണ് കോളേജിലെ പ്രിൻസിപ്പാളും അധ്യാപകരും പറയുന്നത്.
Leave a Reply