Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 10:51 pm

Menu

Published on March 25, 2015 at 3:05 pm

ഭീമന്‍ ഉല്‍ക്ക വരുന്നു…!ഭൂമിയിൽ പതിച്ചാൽ രാജ്യം തന്നെ ഇല്ലാതാകും;ഭീതിയോടെ ശാസ്ത്ര ലോകം

huge-asteroid-capable-of-wiping-out-entire-country-is-on-near-collision-course-with-earth

ഭൂമിയെ ഉന്നം വെച്ച് ഭീമൻ ഉല്‍ക്ക വരുന്നു. ഈ ഉൽക്ക ഏതാനം ദിവസങ്ങൾക്കകം ഭൂമിയ്ക്ക് സമീപത്തുകൂടെ കടന്നുപോകുമെന്നാണ് നാസ മുന്നറിയിപ്പ് നൽകുന്നത്.ഭൂമിയിലേയ്ക്ക് പതിച്ചാല്‍ ഒരു രാജ്യത്തെ തന്നെ പൂര്‍ണമായും നശിപ്പിയ്ക്കാന്‍ ശേഷിയുള്ളതാണ് ഈ ഉല്‍ക്ക. 2014-വൈ ബി 35 എന്നാണ് ഉൽക്കയ്ക്ക് പേരിട്ടിരിക്കുന്നത്. മണിയ്ക്കൂറില്‍ 23000 കിലോമീറ്റര്‍ വേഗതയിലാണ് ഉല്‍ക്കയുടെ സഞ്ചാരം. മാത്രമല്ല ,ഭീമകരാനായ ഉല്‍ക്കയ്ക്ക് 1000 മീറ്റര്‍ വിസ്താരവുമുണ്ട്. ഭൂമിയുടെ 2.8 ദശലക്ഷം മൈല്‍ അടുത്ത് കൂടിയാണ് ഉല്‍ക്ക കടന്ന് പോകുന്നതെന്ന്  നാസ ഗവേഷകര്‍ പറയുന്നു. ഗോള ശാസ്ത്രപരമായി നോക്കിയാല്‍ ഈ അകലം വളരെ കുറവാണ്. നാസ പുറത്ത് വിട്ട ട്രാജക്ടറി മാപ്പില്‍ ഉല്‍ക്ക കടന്ന് പോകുന്ന ദിശ കൃത്യമായി പറയുന്നു. നേരിയ വ്യത്യാസത്തില്‍ ഭൂമിയെ ഇടിയ്ക്കാതെ കടന്നുപോകുന്നതായാണ് മാപ്പില്‍ ചിത്രീകരിച്ചിരിയ്ക്കുന്നത്. എന്നാല്‍ ഉല്‍ക്ക ഭൂമിയെ സ്പര്‍ശിയ്ക്കാതെ പോകണമെന്നില്ല.ചെറിയ ഉല്‍ക്കകള്‍ ഭൂമിയെ കടന്ന് പോകുന്നത് സാധാരണമാണ്. എന്നാല്‍ ഇത്രയും വലിയ ഒരു ഉല്‍ക്ക ഭൂമിയെ കടന്ന് പോകുന്നത് സാധാരണമല്ല. ഭൂമിയില്‍ പതിച്ചില്ലെങ്കില്‍ പോലും ഭൂകമ്പം, സുനാമി, കാലാവസ്ഥാ വ്യതിയാനം, കൊടുങ്കാറ്റ് എന്നിവയ്ക്ക് ഉല്‍ക്ക കാരനമായി തീരും.2014ല്‍ നാസയുടെ നിയര്‍ എര്‍ത്ത് ഒബ്ജക്ട് പ്രോഗ്രാമിലാണ് ഉല്‍ക്കയെ കണ്ടെത്തിയത്. അതിനാല്‍ ചങ്കിടിപ്പോടെയാണ് ശാസ്ത്രലോകം ഉല്‍ക്കയെ വീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഈ ഭീമാകാരന്‍ ഉല്‍ക്ക ഭൂമിയില്‍ പതിക്കുമോയെന്നും ലോകമവസാനിക്കുമോയെന്നുമൊക്കെ നമുക്ക് കാത്തിരുന്നു കാണാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News