Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അജ്മാന്‍: അജ്മാനിലെ ബഹുനില താമസ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. . തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് തീപിടിത്തമുണ്ടായത്. ആളപായമില്ല. കെട്ടിടത്തിലെ താമസക്കാരെ സുരക്ഷിതരായി ഒഴിപ്പിച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കി.നിരവധിയാളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ടവറില്‍ നിന്ന് വന്‍ തോതില്‍ തീയും പുകയും ഉയരുന്നുണ്ട്.ഷാര്‍ജയില്‍ നിന്ന് അജ്മാനിലേക്ക് കടക്കുന്ന ഭാഗത്ത് 30ഓളം നിലകളിലുള്ള കെട്ടിടത്തിനാണ് തീപിടിച്ചിരിക്കുന്നത്. ഫ്‌ളാറ്റുകള്‍ പൂര്‍ണമായും കത്തി നശിക്കുകയായിരുന്നു.തീ പിടുത്തത്തിനുള്ള കാരണം വ്യക്തമല്ല. ശക്തമായ കാറ്റ് ഉണ്ടായിരുന്നതിനാല്‍ തീ അതിവേഗം പടര്‍ന്നുപിടിച്ചു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. യു.എ.ഇ ആഭ്യന്തര മന്ത്രി ഷെയ്ഖ് സയിഫ് ബിന്‍ സയിദ് സ്ഥലം സന്ദര്‍ശിച്ചു.
Leave a Reply