Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 5, 2026 6:59 am

Menu

Published on August 7, 2014 at 4:55 pm

ഹജ്ജിന്റെ മറവില്‍ മനുഷ്യക്കടത്ത് നടക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

human-trafficking-in-the-name-of-hajj-pilgrimage

ന്യൂഡല്‍ഹി : ഹജ്ജിന്റെ മറവില്‍ മനുഷ്യക്കടത്ത് നടക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയിൽ.ഹവാല ഇടപാടുകളും ഹജ്ജിന്റെ മറവില്‍ നടക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.ഗുരുതരമായ ക്രമക്കേടുകളാണ് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.ബംഗാളില്‍ നിന്നും ഹജ്ജിന് പോയ സ്ത്രീകള്‍ മടങ്ങിയെത്തുന്നില്ലെന്ന്  സൗദി അറേബ്യ കേന്ദ്രത്തെ അറിയിച്ചിരുന്നു.ഹജ്ജിന്റെ മറവില്‍ മനുഷ്യക്കടത്ത് നടത്തു നടക്കുന്നതായി നേരത്തെയും ആരോപണങ്ങളുണ്ടായിരുന്നു. ഇതിനിടെ ഹജ്ജ് തീര്‍ത്ഥാടനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളില്‍ തിരുത്തല്‍ വരുത്തണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ രണ്ട് വര്‍ഷത്തെ പണമടച്ച രേഖകള്‍ കാണിച്ചാല്‍ മതിയെന്ന വ്യവസ്ഥ കോടതി റദ്ദാക്കി. നേരത്തെ ഒഴിവാക്കിയ 21 ടൂര്‍ ഓപ്പറേറ്റര്‍മാരെ കൂടി പരിഗണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.



Credit : Reporter Live

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News