Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 2:36 pm

Menu

Published on January 17, 2014 at 3:09 pm

ഭർത്താവ് രണ്ടാം ഭാര്യയെ തലയ്കടിച്ചു കൊന്നു.

husband-killed-his-second-wife

കൊട്ടാരക്കര : ആദ്യഭാര്യക്ക് ജീവനാംശം കൊടുക്കുന്നതിനെ ചൊല്ലിയുള്ള വഴക്കിനിടെ  ഭർത്താവ്  രണ്ടാം ഭാര്യയെ  കല്ലുകൊണ്ട്   തലയ്ക്കടിച്ചു കൊന്നു. കൊട്ടാരക്കര തെക്കേക്കര സ്വദേശിനി വിമല (24) യാണ് ഭർത്താവിന്റെ അടിയേറ്റ് കൊല്ലപ്പെട്ടത് . ശശിയുടെ രണ്ടാം ഭാര്യയാണ് കൊല്ലപ്പെട്ട വിമല. ആദ്യ ഭാര്യയ്ക്ക് നല്കാനുള്ള ജീവനാംശം കോടതിയില്‍ കെട്ടിവെക്കുന്നതിനെ ചൊല്ലിയായിരുന്നു രണ്ടുപേരുടെയും  വഴക്ക്. തര്‍ക്കം മൂത്തപ്പോള്‍ വീട്ടിലെ അടുപ്പുകല്ലുകൊണ്ട് ശശി ഭാര്യയെ മര്‍ദിക്കുകയായിരുന്നു. എന്നിട്ട്  മര്‍ദനത്തില്‍ ഭാര്യ മരിച്ചെന്ന് ഉറപ്പായ  ശേഷം ശശി വീട്ടിലെ വിറകുകള്‍ക്കിടയില്‍ ശരീരം ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു. പിന്നീട്  ഒന്നും സംഭവിക്കാത്ത മട്ടില്‍ വീടിനടുത്തുള്ള മരണവീട്ടിലെത്തി സഹായങ്ങള്‍ നല്‍കുകയും ചെയ്തു.എന്നാൽ ഇവരുടെ കുട്ടിയുടെ നിർത്താതെയുള്ള കരച്ചിൽ കേട്ട് വന്നവരാണ്   മൃതദേഹം കണ്ടെത്തിയത്.പിന്നീട് നാട്ടുകാർ ശശിയെ പിടികൂടി പോലീസിൽ ഏല്പ്പിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News