Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 1:27 pm

Menu

Published on March 19, 2014 at 11:53 am

കാണാതായ വിമാനത്തിൻറെ ഉപഗ്രഹ ചിത്രവുമായി ഹൈദരാബാദുകാരന്‍

hyderabad-techie-uploads-satellite-image-of-missing-plane-on-cnn-site

ഹൈദരാബാദ്: കാണാതായ മലേഷ്യന്‍ വിമാനത്തിൻറെ  ഉപഗ്രഹ  ചിത്രവുമായി ഹൈദരാബാദുകാരന്‍.ഐ.ടി അനലിസ്റ്റായി ജോലി ചെയ്യുന്ന 29 കാരനായ അനൂപ് മാധവ് യെഗ്ഗിനയാണ് വിമാനത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.ഡിജിറ്റല്‍ ഗ്ലോബ് സാറ്റലൈറ്റ് QB02 എന്ന ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രങ്ങളില്‍ കഴിഞ്ഞ കുറെദിവസങ്ങളായി അനൂപ്‌ വിമാനത്തിനായി തെരച്ചില്‍ നടത്തി വരികയായിരുന്നു.മാര്‍ച്ച് 8 ന് ആന്‍ഡമാന് മുകളിലൂടെ വലിയൊരു വിമാനം താഴ്ന്ന പറക്കുന്ന ചിത്രമാണ് അനൂപിന്റെ തിരച്ചിലില്‍ കണ്ടത്.അത് കാണാതായ ബോയിംഗ് 777 തന്നെയാണെന്നാണ് അനൂപിന്റെ വിശ്വാസം. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് നിരവധി ആളുകളാണ് ഇത്തരത്തില്‍ വിമാനം കണ്ടെത്തുന്നതിനായി ഉപഗ്രഹ ചിത്രങ്ങള്‍ വഴി തെരച്ചില്‍ നടത്തുന്ന ‘ക്രൌഡ് സോഴ്സിംഗ്’ എന്ന പദ്ധതിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.ഈ ചിത്രം അനൂപ് സിഎന്‍എന്നിന്റെ വെബ്‌സൈറ്റില്‍ ചെറിയൊരു കുറിപ്പ് സഹിതം അപ് ലോഡ് ചെയ്യുകയും ചെയ്തു. പതിനായിരക്കണക്കിന് പേരാണ് ഈ സംഭവം വായിച്ചത്.താന്‍ കണ്ടെത്തിയ ചിത്രം കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതാണെന്ന് അനൂപ് ഉറപ്പിക്കുന്നുണ്ട്.ഈ ചിത്രം എടുത്തിരിക്കുന്നത് ആന്‍ഡമാനിലെ ശിബ്പൂര്‍ എയര്‍സ്ട്രിപ്പിന് സമീപത്തെ വനത്തിനു മുകളില്‍ നിന്നാണ്. ഈ എയര്‍സ്ട്രിപ്പ് സൈനികാവശ്യങ്ങള്‍ക്കായി മാത്രമുള്ളതാണ്. ഇവിടെക്ക് സിവിലിയന്‍ വിമാനങ്ങള്‍ക്ക് പ്രവേശനമില്ല. ചിത്രം കൂടുതല്‍ പരിശോധിക്കുകയാണെങ്കില്‍ റഡാറകളില്‍ നിന്ന് കണ്ണുവെട്ടിക്കാനായി വിമാനം വളരെ താഴ്ന്നാണ് പറക്കുന്നതെന്നും വ്യക്തമാകുമെന്നും അനൂപ് വാദിക്കുന്നു. വിമാനത്തിന്റെ ചിത്രം പതിഞ്ഞ സമയം.പിന്നെ വളരെ പ്രാധാന്യമുള്ള കാര്യമെന്തെന്നാല്‍ വിമാനത്തിന്റെ വലിപ്പം, നിറം, താഴ്ന്നുള്ള പറക്കല്‍… ഇവയെല്ലാം തെളിയിക്കുന്നത് കാണാതായ മലേഷ്യ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 എന്ന വിമാനത്തിന്റേതാണ് ചിത്രമെന്നാണെന്ന് അനൂപ് പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News