Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ജിഷയെ കൊലപ്പെടുത്തിയിട്ടില്ലെന്ന് അമീറുല്‍ ഇസ്‌ലാം കോടതിയില്‍. കൊലപാതകം നടത്തിയത് സുഹൃത്ത് അനാറുല്‍ ഇസ്ലാം ആണെന്നും അമീറുല്‍ കോടതിയില്‍ പറഞ്ഞു.ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്‌ലാം സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവേയാണ് അമീറുല്‍ കുറ്റം നിഷേധിച്ചത്. അനാര്‍ എവിടെയാണെന്ന് പൊലീസിനറിയാമെന്നും അമീറുല്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ജാമ്യാപേക്ഷയില്‍ കോടതി പ്രാഥമിക വാദം കേട്ടു. കേസ് പരിഗണിക്കാനായി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.അന്വേഷണ സംഘം കേസിലെ ഏകപ്രതിയായാണ് അമീറിനെ ചേര്‍ത്തിരുന്നത്. അനാറുൽ എന്ന സുഹൃത്തിനെ തേടി പൊലീസ് ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നുവെങ്കിലും ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. പ്രതി കോടതിയിൽ കുറ്റം നിഷേധിച്ചതോടെ ജിഷ വധക്കേസ് പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.
Leave a Reply