Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: .എടിഎമ്മില്‍ നിന്നു പണം പിന്‍വലിക്കാന്‍ ഇനി മുതൽ ഡെബിറ്റ് കാര്‍ഡിന്റേയോ അക്കൗണ്ടിന്റേയോ ആവശ്യമില്ല. മൊബൈല്‍ ഫോണ്‍ മാത്രം മതിയാകും. കാര്‍ഡ്‍ലസ് കാഷ് വിത്ഡ്രോവല്‍’ എന്ന പുതിയ സംരംഭവുമായി ഐസിഐസിഐ ബാങ്ക് രംഗത്തെത്തിയിരിക്കുകയാണ് . പണം പിന്‍വലിക്കാനും മറ്റുള്ളവര്‍ അയയ്ക്കുന്ന പണം ഈ ബാങ്കില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് എടുക്കാനും ഈ സേവനം ഉപയോഗിക്കാം. പണം അയയ്ക്കുന്ന ആള്‍ക്ക് ഈ ബാങ്കില്‍ സേവിങ് അക്കൗണ്ട് ഉണ്ടായിരിക്കണം.ണം അയയ്ക്കുമ്പോള്‍ ലഭിക്കുന്ന ആളുടെ മൊബൈല്‍ഫോണ്‍ നമ്പര്‍, പേര്, വിലാസം എന്നിവ നല്‍കണം. തുടര്‍ന്ന് ഇയാളുടെ ഫോണിലേക്ക് ആറ് അക്കമുള്ള വെരിഫിക്കേഷന്‍ നമ്പര്‍ എസ്എംഎസായി ലഭിക്കും. ഒപ്പം അയച്ച ആളുടെ ഫോണിലേക്ക് നാലക്ക വെരിഫിക്കേഷന്‍ നമ്പറും ലഭിക്കും. എ.ടി.എമ്മില്‍ എത്തി ഈ നമ്പര്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ സാധിക്കും. പണം പിന്‍വലിക്കാനും മറ്റുള്ളവര്‍ അയയ്ക്കുന്ന പണം ഈ ബാങ്കില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് എടുക്കാനും ഈ സേവനം ഉപയോഗിക്കാം. രാജ്യത്തെ 10,000 ത്തോളം ഐ.സി.ഐ.സി.ഐ ബാങ്ക് എ.ടി.എമ്മുകളില്‍ ഈ സൗകര്യം ലഭ്യമാകും.
Leave a Reply