Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദൈവങ്ങളും മതങ്ങളുമൊക്കെ ചില പ്രത്യേക വ്യക്തികൾക്കോ സംഘടനകൾക്കോ മാത്രം അവകാശപ്പെട്ടതാണോ..? അതോ ചില വ്യക്തികൾ ദൈവമായി അവതരിക്കുമ്പോൾ മാത്രം വ്രണപ്പെടുന്നതാണോ മതവികാരം ..? അടുത്തകാലത്തുണ്ടായ വിവാദങ്ങൾ കാണുമ്പോൾ ഏവരുടെയും മനസ്സിൽ ഉൾത്തിരിയുന്ന ചോദ്യങ്ങളാണിവ. സമീപകാലത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഒരു പ്രശ്നമായിരുന്നു മഹാവിഷ്ണുവായി ക്രിക്കറ്റ് താരമായ മഹേന്ദ്ര സിങ് ധോണി ഒരു പരസ്യ ചിത്രത്തില്‍ ഹിന്ദു ദേവനായ മഹാവിഷ്ണുവിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഹിന്ദു മതവിശ്വാസികളുടെ ‘മതവികാരം വ്രണപ്പെടുത്തി’ എന്നാരോപിച്ച് ഹിന്ദു സംഘടനയായ വിഎച്ച്പി രംഗത്തിറങ്ങിയിരുന്നു. എന്നാൽ കുറച്ചുദിവസങ്ങൽക്ക് മുൻപ് നടന്ന ഒരു സംഭവത്തിനെ മറന്നുകൊണ്ടാണ് സംഘടന ഇതിനെതിരെ ഇറങ്ങിതിരിച്ചതെന്നതാണ് സത്യം. അതായത് തിരഞ്ഞെടുപ്പിന് ശേഷം പുറത്തിറങ്ങിയ ഒരു പ്രസിദ്ധീകരണത്തിൽ മോഡിയെ ബ്രഹ്മാവായി അവതരിപ്പിച്ചുകൊണ്ട് ചിത്രീകരിച്ചിരുന്നു.
‘മുംബൈ മിററി’ന്റെ കവർ പേജിലാണ് മോഡിയെ ഇത്തരത്തിൽ ചിതീകരിച്ചിരിക്കുന്നത്. ലാപ്ടോപ്പും മൊബൈലും കൈയ്യിൽ പിടിച്ചുകൊണ്ട് മോഡേണ്‍ ബ്രഹ്മാവായിട്ടാണ് ചിത്രത്തിൽ മോഡി അവതരിച്ചിരിക്കുന്നത്. ധോണിയ്ക്കെതിരെ മതവിശ്വസത്തിൻറെ വാളുമായി ഇറങ്ങിയ ഇവർ എന്തുകൊണ്ട് അന്ന് ഇതിനെതിരെ പ്രതികരിച്ചില്ല ..? ഇവിടെപുറത്തുവരുന്നത് വി എച്ച് പി യുടെ മറ്റൊരു മുഖമാണ്. 2013 ഏപ്രില്‍ പതിപ്പിലെ ബിസിനസ് ടുഡേയുടെ കവര്‍ പേജിലാണ് മഹാവിഷ്ണുവിന്റെ രൂപത്തിലുള്ള ധോണിയുടെ ചിത്രം പ്രസിദ്ധീകരിച്ചത്.
നിരവധി കൈകളുള്ള മഹാവിഷ്ണുവായി പ്രത്യക്ഷപ്പെടുന്ന ധോണിയുടെ കൈകളില്‍ ബൂസ്റ്റ്, സ്നാക്സ് പാക്കറ്റ്, കോള, അടക്കമുള്ളവ ഉള്ളതായി ചിത്രീകരിക്കുകയായിരുന്നു. ഒരു ഹിന്ദു ദൈവത്തിന്റെ രൂപത്തിലുള്ള ധോനിയുടെ ചിത്രം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാട്ടി വൈ. ശ്യാം സുന്ദര്‍ എന്ന പ്രാദേശിക വിശ്വഹിന്ദു പരിഷത് നേതാവ് ഫെബ്രുവരിയില്‍ ഹര്‍ജി കൊടുക്കുകയായിരുന്നു.കേസുമായി ബന്ധപ്പെട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതി ധോണിക്ക് മൂന്നു തവണ സമന്‍സ് അയച്ചിരുന്നു. ഇത് തിരിച്ചു വന്നതിനെത്തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
Leave a Reply