Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 6:12 pm

Menu

Published on January 1, 2019 at 10:00 am

വീട്ടിൽ പാമ്പ് കയറി വന്നാൽ…

if-snake-comes-in-home

മലയാളികൾ പണ്ടുകാലം മുതലെ സർപ്പക്കാവുകളും സർപ്പാരാധനയും ഉണ്ടായിരുന്നവരാണ്. കാവും കുളവും ഒക്കെ വെട്ടിത്തെളിച്ച് അവിടെ ഒക്കെ ഫ്ലാറ്റുകളും വില്ലകളും മറ്റും ആയി മാറിയപ്പോൾ പാമ്പുകൾക്ക് മാളമില്ലാതായി. അവ മനുഷ്യരുടെ വീടുകളിലേക്ക് കയറി വരാൻ തുടങ്ങി എന്ന് നമുക്ക് ചിന്തിക്കാം. എന്നാൽ അപ്പുറത്തെ വീട്ടിലൊന്നും കയറാതെ എന്തെ ഒരു വീട് തിര‍ഞ്ഞു പിടിച്ച പോലെ പാമ്പ് കയറി വന്നു? അതിന് പല കാരണങ്ങള്‍ ഉണ്ടാകാം. ഒരു പക്ഷേ അത് ഒരു ഓര്‍മ്മപ്പെടുത്തലാകും.

പതിവായി സർപ്പാരാധന നടത്തിയിരുന്നത് മുടങ്ങി പോയിട്ടുണ്ടാകാം. അല്ലെങ്കിൽ എന്തെങ്കിലും നേർച്ച മറന്നു പോയിട്ടുണ്ടാകാം. പ്രത്യേകിച്ച് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലോ, ശിവക്ഷേത്രത്തിലോ വല്ലതും കൊടുക്കാം എന്ന് ഉദ്ദേശിച്ചിട്ട് ചെയ്തിട്ടുണ്ടാകില്ല. യാത്ര പുറപ്പെടുമ്പോഴോ അല്ലാതെയോ പാമ്പിനെ കാണുന്നത് നല്ലതാണ്. പാമ്പ് കൃഷിക്കാരന്റെ മിത്രമാണ്. ധാന്യങ്ങളും കിഴങ്ങുകളും ഒക്കെ തിന്നു നശിപ്പിക്കുന്ന എലിയെ പിടിച്ചു തിന്നുന്നത് കൊണ്ടാണ് പാമ്പ് കൃഷിക്കാരന്റെ മിത്രമാകുന്നത്.

വീട്ടിൽ പാമ്പ് കയറി വന്നാൽ അത് ഐശ്വര്യമാണെന്നും പറയപ്പെടുന്നു. എന്തോ നല്ലത് നടക്കാൻ പോകുന്നു എന്ന് ദൈവം നമ്മെ അറിയിക്കുന്നതാണ്. സാമ്പത്തികമായി ഉയർച്ച ഉണ്ടാകും എന്ന് ഉറപ്പാണ്. ചില ദോഷങ്ങൾ ഒഴിഞ്ഞു പോവുകയും ചെയ്യും. അതിനാൽ വീട്ടിലോ മുറ്റത്തോ വരുന്ന പാമ്പിനെ ഒരു കാരണവശാലും കൊല്ലരുത്. എന്തെങ്കിലും കോലോ മറ്റോ കൊണ്ട് തോണ്ടി പുറത്താക്കിയാൽ അത് ഇഴഞ്ഞു പോകും.

ഭാരതീയ വിശ്വാസങ്ങളനുസരിച്ച് ഹിന്ദുക്കളെപോലെ ജൈനമതസ്ഥരും ബുദ്ധമതസ്ഥരും പാമ്പിന് സവിശേഷമായ സ്ഥാനമാണ് നൽകിയിരിക്കുന്നത്. അതിനാൽ നമ്മുടെ പൂർവികർ ഭൂമിയുടെ രക്ഷകരായി പാമ്പിനെ ആരാധിച്ചിരുന്നു. നമുക്കും അതിനെ ആ രീതിയിൽ തന്നെ കാണാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News