Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരൂര്‍: മലപ്പുറം വെട്ടിച്ചിറ പുന്നത്തല ശ്രീലക്ഷ്മി നരംസിംഹമൂര്‍ത്തി മഹാവിഷ്ണു ക്ഷേത്ര കമ്മറ്റി നടത്തിയ ഇഫ്താര്‍ വിരുന്ന് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു.
രാജ്യത്ത് മതത്തിന്റെ പേരീല്‍ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ സ്നേഹ വിരുന്ന് ശ്രദ്ധേയമാകുന്നത്. വിശുദ്ധിയുടെ പുണ്യമാസത്തില്‍ മതസൗഹാര്‍ദം ഊട്ടിയുറപ്പിച്ച് നടത്തിയ ഇഫ്താര്‍ വിരുന്നില്‍ അഞ്ഞൂറോളം ആളുകളാണ് പങ്കെടുത്തത്.
ക്ഷേത്ര കമ്മറ്റി പുനഃരുദ്ധാരണത്തിന്റെ ഭാഗമായിട്ട് കഴിഞ്ഞ ദിവസമാണ് ക്ഷേത്ര കമ്മറ്റി ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്. രാജ്യത്ത് വര്‍ഗീയത പടര്‍ന്ന് പന്തലിക്കുന്ന സമയത്ത് മാനവ ഐക്യത്തിന് പ്രധാന്യം നല്‍കിയാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചതെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.
ഞങ്ങള്‍ മതസൗഹാര്‍ദത്തിന്റെ അന്തരീക്ഷത്തില്‍ വളര്‍ന്നവരാണ്. എല്ലാവര്‍ക്കും അവരുടെ ജാതിയിലും മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്യമുണ്ട്. എല്ലാവരേയും സ്വീകരിക്കാനുള്ള മനസ്സാണ് വേണ്ടതെന്നും ഇഫ്താറിനെത്തിയവരും വ്യക്തമാക്കി.
അമ്പലത്തിന്റെ സമീപവാസിയായ മമ്മു മാസ്റ്ററാണ് ഈ ആശയം മുന്നോട്ട് വെച്ചത്. ക്ഷേത്ര കമ്മറ്റി ഇതേറ്റെടുത്ത് നടത്തിയതോടെ നാട്ടുകാരും പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു.
സംഭവം ദേശീയ മാധ്യമങ്ങളും വാര്‍ത്തയാക്കിയതോടെ സമൂഹമാധ്യങ്ങളില്‍ വര്‍ഗീയ പരാമര്‍ശങ്ങളും അധിക്ഷേപങ്ങളുമുള്ള പോസ്റ്റുകള്‍ക്ക് കമന്റായി ഈ വാര്‍ത്ത പ്രചരിച്ച് കൊണ്ടിരിക്കുകയാണ്.
Leave a Reply