Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: തിരുവനന്തപുരത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകളില്‍ ആരോഗ്യ വകുപ്പിന്‍െറ നേതൃത്വത്തില്‍ റെയ്ഡ്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഗുണനിലവാരമില്ലാത്ത മാംസവും മാംസാവശിഷ്ടങ്ങളും അധികൃതര്‍ പിടികൂടി. ശാപ്പുശാലകള്‍ പ്രവര്‍ത്തിക്കുന്നത് ആടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്ഥലങ്ങളിലാണ്. അന്വേഷണത്തില്‍ പലതിനും ലൈസന്‍സില്ലയെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം പിടിച്ചെടുത്ത മാംസത്തിന്റെയും മാംസാവശിഷ്ടങ്ങളുടേയും സംസ്‌കരണം ശാസ്ത്രീയമായി നടത്താനാകാത്ത സ്ഥിതിയാണ്. തിരുവനന്തപുരത്ത് ലൈസന്‍ലില്ലാതെ പ്രവര്‍ത്തിച്ചതിനെത്തുടര്‍ന്നു കഴിഞ്ഞയാഴ്ച ഭക്ഷ്യസുരക്ഷാ വിഭാഗം അടച്ചുപൂട്ടിയ അറവുശാലക്കുസമീപമുള്ള വീട്ടില്‍ നിന്നും കിലോ കണക്കിന് അനധികൃത മാംസം പിടികൂടി. ഇതിനിടെ പരിശോധനക്കെത്തിയവരെ തടയാനും ശ്രമമുണ്ടായി. കൂടുതല്‍ പൊലീസ് എത്തിയാണു സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
Leave a Reply