Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തച്ചുശാസ്ത്ര പ്രകാരം ഗൃഹനിര്‍മ്മാണം കഴിഞ്ഞാല്‍ അതിലെ ഓരോ മുറികളുടെയും അവയുടെ ഉപയോഗത്തെയും കുറിച്ച് ഓരോ ധാരണയുണ്ടാകണം.
ആകെ മുറികളുടെ എണ്ണം ഒറ്റ സംഖ്യയാകരുതെന്നും ആകൃതിയുടെ കാര്യത്തില്‍ ത്രികോണം ഒഴികെ മറ്റെല്ലാ ആകൃതിയും സ്വീകരിക്കാവുന്നതാണെന്നുമാണ് വിശ്വാസം. വാസ്തു നിയമം അനുസരിച്ച് ഒരു ഗൃഹത്തിന്റെ പൂജാമുറിയുടെ സ്ഥാനത്തിലും ചില കണക്കുകളുണ്ട്.

നിത്യേന ക്ഷേത്ര ദര്‍ശനം നടത്താന്‍ മിക്കവര്‍ക്കും സാധിക്കാത്തതു കൊണ്ടാണ് വാസ്തുശാസ്ത്രം, ഗൃഹത്തിനുള്ളില്‍ ദേവാലയത്തിന്റെ പ്രതിരൂപമായ പൂജാമുറി ഒരുക്കി ആരാധിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
കുടുംബത്തിന്റെ ശ്രേയസിന് വേണ്ടി ധര്‍മ്മ ദൈവങ്ങളെ ഉപവസിക്കുന്ന ആചാരം വളരെ പണ്ടു മുതല്‍ക്കേ കേരളീയ തറവാടുകളില്‍ നില നിന്നിരുന്നു. കുടുംബ ക്ഷേത്രങ്ങള്‍ ഇന്ന് ക്രമേണ ചുരുങ്ങി ഗൃഹത്തിനുള്ളില്‍ പൂജാമുറിയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു.
ഗൃഹത്തിന്റെ വടക്ക്, കിഴക്ക്, മധ്യം ഈശാനകോണിന്റെ കിഴക്ക് ഭാഗം എന്നീ ഭാഗങ്ങളിലാണ് സാധാരണ രീതിയില്‍ പൂജാമുറിയുടെ സ്ഥാനം. തെക്ക് , കിഴക്ക്, തെക്കു പടിഞ്ഞാറ്, വടക്കു പടിഞ്ഞാറ് എന്നീ ഭാഗങ്ങളില്‍ പൂജാമുറി വരുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.
ഈശാന കോണിലാണ് യഥാര്‍ത്ഥത്തില്‍ ഉത്തമമായ പൂജാമുറിയുടെ സ്ഥാനം. എന്നാല്‍ സാങ്കേതിക തടസങ്ങള്‍ വരുമ്പോള്‍ മുകളില്‍ പറഞ്ഞ ദിക്കുകള്‍ സ്വീകരിക്കാമെന്നു മാത്രം. പഴയ തറവാടുകളില്‍ അറപ്പുരയിലോ, അറപ്പുരയോട് ചേര്‍ന്നോ വീടിന് മധ്യ ഭാഗത്തായിട്ടോ ആണ് പൂജാമുറി ഉണ്ടായിരുന്നത്.
കിഴക്കു ഭാഗത്തുള്ള പൂജാമുറി വീട്ടില്‍ താമസിക്കുന്നവര്‍ക്ക് പേരും പ്രശസ്തിയും നല്‍കുമ്പോള്‍ വടക്കു ഭാഗ ത്തുള്ള പൂജാമുറി വിജ്ഞാനം നല്‍കുമെന്നും പറയപ്പെടുന്നു. കിടപ്പു മുറിയും, സ്വീകരണ മുറിയും, ശുചിമുറിയുമായി ബന്ധപ്പെട്ട് കിടക്കുന്ന മുറിയും ഒരിക്കലും പൂജാമുറിക്കെടുക്കരുത്.
Leave a Reply