Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 6:05 pm

Menu

Published on May 24, 2017 at 12:09 pm

വാസ്തു ശ്രദ്ധിച്ചില്ലെങ്കില്‍ കുടുംബത്തകര്‍ച്ച

importance-of-vasthu-while-building-a-house

വാസ്തു എന്ന പദം ഇന്ന് ഏവര്‍ക്കും സുപരിചിതമാണ്. ഗൃഹ സംബന്ധമായതെല്ലാം വാസ്തു അനുസരിച്ച് വേണം എന്ന തരത്തിലേക്ക് ഇന്ന് ഏറെക്കുറെ ആളുകള്‍ എത്തിയിരിക്കുന്നു.

ഈ ശാസ്ത്രവിധിയനുസരിച്ച് ഒരു വീട് നിര്‍മ്മിക്കാന്‍ കഴിയുന്നതും, പൂര്‍വ്വ പുണ്യമോ, തലമുറകളുടെ പുണ്യമോ ആണെന്നുള്ളതില്‍ തര്‍ക്കമില്ല. ഒരു ഗൃഹ നിര്‍മ്മാണത്തിന് ശേഷം, വാസ്തു പരിശോധന നടത്തേണ്ടിവരുന്നത് തികച്ചും ഭാഗ്യദോഷമാണ്. കാരണം ഭൂമി തിരഞ്ഞെടുക്കുന്നത് മുതല്‍ വാസ്തുവിന് പ്രാധാന്യം ഉണ്ടെന്നാനണ് ശാസ്ത്രം.

ചുറ്റിത്തിരിക്കപ്പെട്ട, അല്ലെങ്കില്‍ കെട്ടിത്തിരിക്കപ്പെട്ട ഒരു വസ്തുവില്‍ മാത്രമേ വാസ്തു ഉണ്ടാകുകയുളളു. ഭൂമിയുടെ ഉയര്‍ച്ച താഴ്ചകള്‍ അനുസരിച്ചാണ് വാസ്തുവില്‍ ഭൂമിയുടെ പേരുകള്‍ നിശ്ചയിച്ചിരിക്കുന്നത്. തെക്ക് പടിഞ്ഞാറു വശം താഴ്ന്നും, വടക്കുകിഴക്ക് ഭാഗം ഉയര്‍ന്നും ഇരിക്കുന്ന ഭൂമിക്ക്, ഭൂതവിഥി എന്നാണ് നാമം. ഇത് സകലവിധ കാര്യനാശത്തിനും ഇടയാക്കും എന്നാണ് ശാസ്ത്രമതം.

തെക്കു പടിഞ്ഞാറുവശമാണ് കന്നിമൂല. ഏറ്റവും ശക്തിയേറിയ ദിക്കാണിത്. മറ്റ് ഏഴ് ദിക്കുകള്‍ക്കും ദേവന്മാരെ നിശ്ചയിച്ച ശാസ്ത്രം ഈ ദിക്കിന് മാത്രമാണ്, ഒരസുരനെ, അധിപനായി നിശ്ചയിച്ചത്. ഗുണമായാലും, ദോഷമായാലും, ഈ ദിക്കില്‍ നിന്നുള്ള ഫലം വളരെപ്പെട്ടെന്നുണ്ടാകും. അതുകൊണ്ട്, ഈ ദിക്ക് തുറസ്സായി ഇടുന്നത് നല്ലതല്ല. കുളമോ, കിണറോ, കുഴിയോ ഒന്നും തന്നെ ഈ ദിക്കില്‍ വരാന്‍ പാടില്ല.

കന്നിമൂലയ്ക്കുണ്ടാകുന്ന കുഴപ്പങ്ങള്‍ ഗൃഹവാസികളുടെ മാന്യത, ധനം ഇവയ്ക്കു ദോഷമുണ്ടാക്കുകയും, മദ്യം, മയക്കുമരുന്ന്, ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെടുക, കുടുംബത്തകര്‍ച്ചയുണ്ടാകുക എന്നിവയ്ക്ക് കാരണമാകും.

വളരെ പ്രധാനപ്പെട്ട ദോഷം, ആ വീട്ടിലെ സന്താനങ്ങള്‍ക്ക് ഗതിയില്ലാതെ വരിക എന്നതാണ്. കുട്ടികള്‍ എത്ര വിദ്യാഭ്യാസം ഉണ്ടായാലും, തൊഴില്‍ ലഭിക്കാതിരിക്കുക, വഴിതെറ്റുക എന്നിവയാണ്.

പ്രപഞ്ചത്തിലെ രണ്ടു ഗുണപരമായ ഊര്‍ജ്ജങ്ങളില്‍ ഒന്ന് കിഴക്കു നിന്നും തുടങ്ങി പടിഞ്ഞാറ് അവസാനിക്കുന്നു. മറ്റൊന്ന് വടക്കുനിന്നും തുടങ്ങി തെക്ക് അവസാനിക്കുന്നു. അപ്പോള്‍ രണ്ടു ഊര്‍ജ്ജങ്ങളുടേയും അവസാനം പടിഞ്ഞാറും തെക്കും ആകുന്നു. ഈ രണ്ടു ദിക്കിന്റേയും മൂലയാണ് കന്നിമൂല. ഇതില്‍ നിന്നും കന്നിമൂലയുടെ പ്രാധാന്യവും ദോഷവും മനസ്സിലാക്കാമല്ലൊ.

ഗൃഹാരംഭ പ്രവര്‍ത്തനങ്ങളുടെ തുടക്കം തന്നെ കന്നിമൂലയില്‍ നിന്നും ആണല്ലൊ. പ്രഥമ സ്തംഭ ന്യാസം കന്നിയിലാവണം എന്നും ഉണ്ട്. ഇക്കാര്യത്തില്‍ ചില അഭിപ്രായഭിന്നതകള്‍ ഉണ്ട്. ബ്രഹ്മപദത്തിന്റെ കന്നിയില്‍ കുറ്റിവയ്ക്കാം എന്ന് ഒരു ശാസ്ത്രഗ്രന്ഥത്തില്‍ ഉണ്ട് . അതായിരിക്കാം കന്നിയിലെ കുറ്റി പ്രാധാന്യം. എന്തുതന്നെയായാലും യാതൊരു കാരണവശാലും വീടുകളില്‍ കന്നിക്കിണ്ണര്‍ പാടില്ല. കന്നിമൂല തുറന്നു കിടക്കരുത്.

ആത്മാവിന്റെ നിലനില്‍പ്പിന് ശരീരം ആവശ്യമായതുപോലെ മനുഷ്യശരീരത്തിന്റെ സുരക്ഷിതത്വത്തിന് ആഹാരം കഴിഞ്ഞാല്‍ പ്രധാനമായി ആവശ്യമായുള്ളത് ഒരു വീടാണ്. ആ വീട്ടില്‍ സുഖമായി ജീവിക്കുകയാണല്ലോ ഏതൊരാളിന്റെയും താല്‍പ്പര്യം. അത് നടക്കണമെങ്കില്‍ വാസ്തു കൂടിയേതീരൂ.

വാസ്തുശാസ്ത്രമനുസരിച്ച് പണ്ട് നിര്‍മ്മിക്കപ്പെട്ടിട്ടുള്ള പല കൊട്ടാരങ്ങളും ക്ഷേത്രങ്ങളും, എന്തിനേറെ ഏത് ഉണങ്ങിയ കാലാവസ്ഥയില്‍ പോലും ജലം ലഭിക്കുന്ന എത്ര കിണറുകള്‍ ഇന്നും വിസ്മയമായി തുടരുന്നു. പ്രപഞ്ചത്തിലെ നാലുദിക്കില്‍ നിന്നും പുറപ്പെടുന്ന പ്രപഞ്ചശക്തിയെ എങ്ങനെ മനുഷ്യ ശക്തിയുമായി സമന്വയിപ്പിക്കാം എന്നതാണ് വാസ്തുവിലെ പ്രതിപാദ്യം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News