Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 11:39 am

Menu

Published on August 16, 2014 at 10:02 am

പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്റെ പാക് ഭരണവിരുദ്ധ റാലിക്കുനേരെ വെടിവെപ്പ്

imran-khans-convoy-shot-at-amid-pakistan-violence

ഇസ്ലാമാബാദ്: മുന്‍ക്രിക്കറ്റ് താരവും പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍ നയിച്ച പാക് ഭരണവിരുദ്ധ റാലിക്കു നേരെ വെടിവയ്പ്.  ഇമ്രാന്‍ ഖാന്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.വെടിവെപ്പില്‍ അദ്ദേഹത്തിൻറെ  വാഹനത്തിന് കേടുപറ്റി.ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ ലാഹോറില്‍ നിന്ന് തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് നടത്തിയ റാലിക്കിടെയായിരുന്നു വെടിവയ്പ്. സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്.തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയാണ് നവാസ് ഷെരീഫ് അധികാരത്തിലെത്തിയതെന്ന് ആരോപിച്ച് സ്വാതന്ത്യ്ര ദിനത്തില്‍ പാകിസ്ഥാനില്‍ വന്‍ പ്രതിഷേധ റാലി. പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍ നയിച്ച ‘ആസാദി മാര്‍ച്ചും’ പണ്ഡിതന്‍ താഹിറുല്‍ ഖാദിരിയുടെ നേതൃത്വത്തില്‍ നടത്തിയ ‘വിപ്ലവ റാലി’യുമാണ് ഇസ്ലാമാബാദിലും ലാഹോറിലും അരങ്ങേറിയത്.തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയ നവാസ് ഷെരീഫ് സ്ഥാനമൊഴിയണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ രാജിവെച്ച്‌ പുതിയതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കും വരെ സമരം തുടരുമെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.തുടക്കത്തില്‍ ശക്‌തമായി എതിര്‍ത്ത സര്‍ക്കാര്‍ വ്യാഴാഴ്‌ച വൈകിട്ടാണ്‌ പ്രകടനം നടത്താന്‍ അനുമതി നല്‍കിയത്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News