Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 7:38 pm

Menu

Published on February 21, 2014 at 12:24 pm

ഗാന്ധിജി കൊല്ലപ്പെട്ടത് ഒക്‌ടോബര്‍ 30നെന്ന് ഗുജറാത്തിലെ പാഠപുസ്തകം

in-gujarat-textbooks-mahatma-gandhi-killed-in-october-japan-nukes-us

അഹമ്മദാബാദ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി കൊല്ലപ്പെട്ടത്  1948 ഒക്‌ടോബര്‍ 30 നാണെന്ന് ഗുജറാത്തിലെ സ്‌കൂള്‍ പാഠപുസ്തകത്തിൽ.സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പാഠപുസ്തകത്തിലാണ് ഈ ഗുരുതരമായ തെറ്റുള്ളത്.ഗാന്ധിയുടെ മരണം മാത്രമല്ല,രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന്‍ അമേരിക്കയ്ക്കു മേല്‍ അണുബോംബ് വര്‍ഷിച്ചു. മറാത്തി എന്നു പേരുള്ള ഇംഗ്ലീഷ് ദിനപത്രം ബാലഗംഗാധര തിലക് വാങ്ങി.തീര്‍ന്നില്ല മരങ്ങള്‍ മുറിക്കുന്നതു കാരണം വിഷവാതകമായ കാര്‍ബണ്‍ ഡയോക്സൈഡ് വ്യാപിക്കുന്നതായും പുസ്തകത്തില്‍ കണ്ടെത്തലുണ്ട്.അയല്‍ രാജ്യമായ പാകിസ്ഥാനെ കുറിച്ചും പുസ്തകത്തില്‍ തെറ്റുകളുണ്ട്. പാകിസ്ഥാനൊരു ഇസ്ലാമിക് ഇസ്ലാമാബാദ് രാഷ്ട്രമാണ്. എട്ടാം ക്ലാസിലെ സോഷ്യല്‍ ടെക്‌സ്റ്റ് ബുക്കില്‍ മാത്രം 120ലധികം അക്ഷരതെറ്റുകളും തെറ്റായ വിവരങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഇതെല്ലാം ഗുജറാത്തിലെ ആറു മുതല്‍ എട്ടാം ക്ലാസു വരെയുള്ള കുട്ടികള്‍ക്ക് പഠിക്കാനായി സര്‍ക്കാര്‍ നല്‍കിയ പുസ്തകത്തിലെ വിവരങ്ങളാണ്.എട്ടാം ക്ലാസിലെ സാമൂഹികപാഠപുസ്തകത്തില്‍ മാത്രം 120 വസ്തുതാപരമായ തെറ്റുകളുണ്ട്.എഴുത്തുകാരും വിവര്‍ത്തകരും തമ്മിലുള്ള മത്സരത്തിന്റെ പ്രതിഫലനമാണിതെന്ന വിമര്‍ശനങ്ങളും പുസ്തകം പ്രിന്റ് ചെയ്യുന്നതിനു മുന്‍പ് കാര്യക്ഷമമായി വിശകലനം ചെയ്യാത്തതിലെ പിഴവാണിതെന്നും ആരോപിക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ സിലബസില്‍ ഇവ ഉള്‍പ്പെട്ടത് ഗുരുതരമായ വീഴ്ചയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ പുസ്തകം പിന്‍വലിച്ചിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News