Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാഗ്ദാദ്: ആഭ്യന്തര കലാപം രൂക്ഷമായി തുടരുന്ന ഭീകരര്‍ ബാഗ്ദാദിനോടു കൂടുതല്‍ അടുക്കുന്നതായി റിപ്പോർട്ട് .ബാഗ്ദാദിനു 40 മൈല്‍ അകലെ ഭീകരര്‍ എത്തിയതായാണു സൂചന .ഇതിനോടകം തന്നെ അതിര്‍ത്തി ചെക്ക് പോസ്റ്റിന്റെ നിയന്ത്രണവും യൂഫ്രട്ടീസ് നദിക്കരയിലുള്ള റാവാ, അനേവ് പട്ടണങ്ങളുടെ നിയന്ത്രണവും വിമതര്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്തു. വെള്ളിയാഴ്ച രാത്രിയും ഇന്നലെ പുലര്‍ച്ചെയുമായി സുരക്ഷാ സേനയുമായുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിനുശേഷമാണു ഭീകരര്‍ ഈ തന്ത്രപ്രധാന നഗരം പിടിച്ചെടുത്തത്. ഭീകരരെ ചെറുക്കാനായി സൈന്യത്തിനൊപ്പം പ്രദേശത്തെ ഗോത്രവിഭാഗക്കാരും രംഗത്തിറങ്ങിയെങ്കിലും കാര്യമുണ്ടായില്ല. സിറിയയിലേക്കുള്ള പ്രധാന അതിര്‍ത്തി ക്രോസിംഗ് പോയിന്റുള്‍പ്പെടെ നിരവധി ചെക്ക്‌പോസ്റ്റുകളും ഭീകരര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതിനിടെ ഇറാഖില്‍ നൂറു കണക്കിന് ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ അറിയിച്ചു. നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചു വച്ചിരിക്കുകയാണെന്നും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരില്‍ ചിലരുമായി ടെലിഫോണില്‍ ബന്ധപ്പെട്ടതായും സംഘടന അറിയിച്ചിട്ടുണ്ട്.അതേസമയം ബന്ദികളാക്കപ്പെട്ട ഇന്ത്യക്കാരെ സുന്നി വിമതര്‍ മനുഷ്യകവചമായി ഉപയോഗിച്ചേക്കുമെന്ന് സൂചനയുണ്ട്. അമേരിക്കയുടെയും ഇറാഖിന്റെയും ഭാഗത്തു നിന്ന് സൈനികാക്രമണം ഉണ്ടായാല്‍ ബന്ദികളായ ഇന്ത്യക്കാരെ നിര്‍ത്തി പ്രതിരോധം തീര്‍ക്കുമെന്നാണ് സൂചന.അതേസമയം, ഇറാക്കിലെ പ്രശ്‌നത്തിനു സൈനിക നടപടി പരിഹാരമല്ലെന്നും രാഷ്ട്രീയ പരിഹാരം കണ്ടെത്താന്‍ നേതാക്കള്‍ തയാറാകണമെന്നും യുഎസ് പ്രസിഡന്റ് ബറാക് ഒബാമ വ്യക്തമാക്കി. രാജ്യത്തു ജനാധിപത്യഭരണക്രമം കൊണ്ടുവരാന്‍ ഇറാക്കിനു തങ്ങള്‍ അവസരം നല്‍കിയിരുന്നതായും രാജ്യാന്തര വാര്‍ത്താചാനലായ സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തില്‍ ഒബാമ പറഞ്ഞു. രാജ്യത്തെ പ്രബല വിഭാഗങ്ങളായ ഷിയ, സുന്നി, കുര്‍ദ് എന്നീ വിഭാഗങ്ങള്‍ക്കു തുല്യപ്രാധാന്യം നല്‍കിയുള്ള ഒരു ഭരണക്രമം ഇറാക്കിലുണ്ടാകണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. സുന്നി ഭീകരര്‍ക്കെതിരേ അമേരിക്ക വ്യോമാക്രമണം നടത്തില്ലെന്ന് ഒബാമയുടെ ഈ പ്രസ്താവനയോടെ വ്യക്തമായിരിക്കുകയാണ്. അതേസമയം, ഇറാക്കിലേക്കു പോകുന്ന 300 സൈനിക ഉപദേഷ്ടാക്കള്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും അമേരിക്കയുടെ അടുത്ത നടപടിയെന്നു സൂചനയുണ്ട്.
Leave a Reply