Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലപ്പുഴ: കേരളത്തിലും വിശ്വഹിന്ദു പരിഷത്തിന്‍റെ കൂട്ടമതപരിവര്‍ത്തനം. ആലപ്പുഴയിലെ ഹരിപ്പാട്ടും കൊല്ലത്തെ അഞ്ചലിലുമായി 10 കുടുംബങ്ങളിലെ 35 പേരും ഹിന്ദു മതം സ്വീകരിച്ചു. ഹിന്ദു സംഘടനകള്‍ രാജ്യവ്യാപകമായി നടത്തിവരുന്ന ഘര്‍ വാപസി (വീട്ടിലേക്കു മടങ്ങുക)യുടെ ഭാഗമായി ഇന്നലെ രാവിലെയാണ് മതപരിവര്‍ത്തന ചടങ്ങുകള്‍ സംഘടിച്ചിച്ചത്.ചേപ്പാട് മുട്ടം കണിച്ചനെല്ലൂർ പാലത്തറ കുടുംബത്തിലെ എട്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് വീണ്ടും ഹിന്ദുമതം സ്വീകരിച്ചത്. ഏവൂർ വടക്ക് കണച്ചനെല്ലൂരിലെ തയ്യന്നൂർ ലക്ഷ്മീ നാരായണ ക്ഷേത്രത്തിലാണ് ചടങ്ങുകൾ നടന്നത്.തങ്ങൾക്ക് പരിവർത്തിത ക്രൈസ്‌തവർക്കുള്ള ആനുകൂല്യങ്ങളൊന്നും കിട്ടിയിരുന്നില്ലെന്ന് അവർ പറഞ്ഞു. വർഷങ്ങളായി ഹൈന്ദവ ആചാരപ്രകാരം ജീവിച്ച ഇവർക്ക് ഹിന്ദു ദേവാലയങ്ങളിൽ കയറുന്നതിന് 2012ൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഒരു സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. സർക്കാർ ആനുകൂല്യങ്ങൾ കിട്ടാൻ ഈ സർട്ടിഫിക്കറ്റ് മതിയായില്ല. പേരിൽ ക്രിസ്തുമതക്കാരാണെങ്കിലും ഹൈന്ദവ ആചാരങ്ങളാണ് അനുഷ്ഠിക്കുന്നതെന്ന് വിവിധ രാഷ്ട്രീയ നേതാക്കളോടു പലതവണ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരെ വിവരം അറിയിച്ചു. അവർ ആചാരപ്രകാരമുള്ള ചടങ്ങുകൾ ഒരുക്കുകയായിരുന്നു. രാവിലെ ഗണപതിഹോമം, ഉപനയനം, ശുദ്ധിക്രിയ, ശുദ്ധിഹോമം, എന്നിവയ്‌ക്കുശേഷം 32 പേരുടെയും കാതിൽ ഗായത്രീമന്ത്രം ഓതിക്കൊടുത്തു. ചടങ്ങുകൾക്ക് ശേഷം വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരോടൊപ്പം ഇവർ വീടുകളിലേക്ക് മടങ്ങി.മുൻഗാമികൾ ക്രിസ്തുമതത്തിലെ സി.എസ്.ഐ വിശ്വാസികളായിരുന്നുവെന്നും ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന തങ്ങൾക്ക് പട്ടികജാതിക്കാർക്കുള്ള ആനുകൂല്യങ്ങൾ കിട്ടാത്തതിനാൽ സ്വമനസാലെയാണ് ഹിന്ദുമതത്തിലേക്ക് മടങ്ങിയതെന്നും അവർ പറഞ്ഞു.ത്തര്‍ പ്രദേശിലും ഗുജറാത്തിലും എല്ലാം നേരത്തേ തന്നെ ഘര്‍ വാപ്‌സി എന്ന പേരില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിരുന്നു.
Leave a Reply