Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 9, 2023 12:02 am

Menu

Published on May 21, 2013 at 4:51 am

ഇന്ത്യയും ചൈനയും എട്ടുകരാറുകളില്‍ ഒപ്പുവെച്ചു

india-and-china-made-8-condracts

ന്യൂഡല്‍ഹി:  അതിര്‍ത്തിത്തര്‍ക്കത്തിന് എത്രയും വേഗം പരിഹാരംകാണാന്‍ ഇന്ത്യയും ചൈനയും തീരുമാനിച്ചു.

ഇതിനായി നടന്നുവരുന്ന ചര്‍ച്ചകളില്‍ തൃപ്തിയുണ്ടെങ്കിലും ഇവ ത്വരപ്പെടുത്തണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ചൈനാ പ്രധാനമന്ത്രി ലൂ കു ചിയാങ്ങും  പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. ലഡാക്കില്‍ ഈയിടെ ചൈന നടത്തിയ ‘കടന്നുകയറ്റം’ ചര്‍ച്ചചെയ്യപ്പെട്ടെങ്കിലും അത്  വിമര്‍ശിക്കപ്പെട്ടില്ല.

എട്ടുകരാറുകളില്‍ ഇന്ത്യയും ചൈനയും ഒപ്പുവെച്ചു. പ്രതിരോധരംഗത്തെ സമ്പര്‍ക്കം വളര്‍ത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി പ്രതിരോധമന്ത്രി എ.കെ. ആന്റണി അടുത്തുതന്നെ ചൈന സന്ദര്‍ശിക്കും. പരസ്​പരവിശ്വാസം വളര്‍ത്താന്‍ സൈനികമേഖലയിലെ സമ്പര്‍ക്കം വര്‍ധിപ്പിക്കും. സംയുക്ത പരിശീലനാഭ്യാസങ്ങളുടെ അടുത്തഘട്ടം ഇക്കൊല്ലം അവസാനം നടക്കും. ഇരുരാജ്യങ്ങളുടെയും കര, നാവിക, വ്യോമസേനകള്‍ ഇതില്‍ പങ്കെടുക്കും.

ഇരുരാജ്യങ്ങളും അവരവരുടെ ഭൂഭാഗത്ത് മറുരാജ്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുകയില്ലെന്ന് സംയുക്തപ്രസ്താവനയില്‍ വ്യക്തമാക്കി.ചൈനയ്ക്കും ഇന്ത്യയ്ക്കും വളരാന്‍ ലോകത്ത് ഇടമുണ്ട്. രണ്ടുരാജ്യങ്ങളും തങ്ങളുടെ സ്വന്തം സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ വളര്‍ച്ചയുടെ വഴി തിരഞ്ഞെടുക്കാനുള്ള അവരവരുടെ അവകാശത്തെ അംഗീകരിക്കുന്നു. എതിരാളികളായല്ല, പങ്കാളികളായാണ് ഇരുരാജ്യങ്ങളും പരസ്​പരം കാണുന്നതെന്ന് പ്രസ്താവന പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News