Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളൂരു: ട്വന്റി ട്വന്റി ലോക കപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ആവേശോജ്വല ജയം.അവസാന ഓവറിലെ അവസാന പന്തുവരെ നീണ്ട ആവേശത്തിൽ ബംഗ്ലാദേശിനെ 1 റൺസിനാണ് ഇന്ത്യ തോൽപിച്ചത്. 147 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുക്കാനെ സാധിച്ചുള്ളു. അവസാന ഓവറിൽ 3 വിക്കറ്റ് വീഴ്ത്തിയതാണ് ഇന്ത്യയുടെ ജയത്തിൽ നിർണായകമായത്. 35 റൺസെടുത്ത തമീം ഇഖ്ബാലും 26 റൺസെടുത്ത സബ്ബിർ റഹ്മാനുമാണ് ബംഗ്ലാനിരയിലെ ടോപ് സ്‌കോറർ.വിജയത്തോടെ ഇന്ത്യ ട്വന്റി ട്വന്റി ലോക കപ്പ് സെമി ഫൈനലിലേക്കുള്ള സാധ്യത നിലനിര്‍ത്തി. ലോക കപ്പിലെ ബംഗ്ലാദേശിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്.
Leave a Reply