Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: രാജ്യം ഇന്ന് 66ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാജ്പഥില്‍ നടക്കുന്ന സൈനിക പരേഡില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിവാദ്യം സ്വീകരിക്കും. ആഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ രക്തസാക്ഷികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുന്നതോടെ റിപ്പബ്ളിക് ദിന പരേഡിന് തുടക്കമാകും. ആഘോഷ ചടങ്ങുകളിൽ അമേരിക്കന്‍ പ്രഡിഡന്റ് ബരാക് ഒബാമയാണ് ഇന്ത്യയുടെ മുഖ്യാഥിതി. സംസ്ഥാനത്ത് ജില്ലാ ആസ്ഥാനങ്ങളിലും റിപ്പബ്ലിക് ദിന പരേഡുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ചടങ്ങുകള്‍ അല്‍പ സമയത്തിനകം തുടങ്ങും.റിപ്പബ്ലിക് ദിനത്തില്‍ അതിഥിയാകുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്‍റാണ് ഒബാമ. രാജ്യം 66 മത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ രാജ്പഥില്‍ അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റ് ചരിത്രസംഭവമാക്കാന്‍ ഒരുങ്ങുകയാണ് പരേഡ് അംഗങ്ങള്‍. ദില്ലിയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 1200 കുട്ടികൾ കലാപ്രകടനങ്ങളുമായി പരേഡിൽ അണിനിരക്കും.ദേശീയഗാനം പാടി വിവിധ നിറങ്ങളിലുളള ബലൂണുകള്‍ ആകാശത്തേക്കുയര്‍ത്തിയാണ് ചടങ്ങുകൾ അവസാനിക്കുക.ഒരു അമേരിക്കന്‍ പ്രസിഡന്‍റ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഇന്ത്യയുടെ ആദ്യത്തെ റിപ്പബ്ളിക് ദിന പരേഡില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മധ്യദൂര മിസൈല്‍, വെപ്പണ്‍ ലൊക്കേറ്റിങ് റഡാര്‍, ഈയിടെ വാങ്ങിയ ആന്‍ഡി സബ്മറൈന്‍ എയര്‍ക്രാഫ്റ്റ്, അത്യാധുനിക യുദ്ധവിമാനമായ മിഗ്-29 എന്നിവ പ്രദര്‍ശിപ്പിക്കുന്നതായിരിക്കും.
Leave a Reply