Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വെല്ലിംഗ്ടണ്‍ : ന്യൂസിലാന്റിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ലീഡ്. ഒന്നാം ഇന്നിംഗ്‌സില്‍ ന്യൂസിലാന്‍ഡ് 192 റണ്‍സിന് പുറത്തായി. സെഞ്ച്വറി നേടിയ അജിഗ്യ രഹാനെയുടേയും അര്‍ധ സെഞ്ച്വറി നേടിയ ധവാന്റേ(98)യും ധോണി(68)യുടേയും പിന്‍ബലത്തിലാണ് ഇന്ത്യ ലീഡ് സ്വന്തമാക്കിയത്.51 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത ഇഷാന്ത് ശര്‍മയാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്. മുഹമ്മദ് ഷാമി നാലു വിക്കറ്റ് വീഴ്ത്തി. 47 റണ്‍സെടുത്ത കെയ്ന്‍ വില്യംസനാണ് ന്യൂസിലാന്‍ഡിനെ അല്‍പമെങ്കിലും രക്ഷിച്ചത്. ജിമ്മി നീഷം 33 ഉം ടിം സൗത്തി 32 റണ്‍സുമെടുത്തു.
Leave a Reply