Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നേപ്പിയര്‍: ന്യൂസീലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യ തോല്‍വിയോടെ തുടങ്ങി.24 റണ്ണിനാണു ന്യൂസിലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചത്.ന്യൂസിലന്‍ഡ് മുന്നോട്ടുവച്ച 293 റണ്ണിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 48.4 ഓവറില്‍ 268 റണ്ണിന് ഓള്‍ഔട്ടായി.ഏകദിന കരിയറിലെ 18ാം സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയുടെ (111 പന്തില്‍ 123 റണ്‍സ്) പ്രകടനം മാത്രം കിവീസ് മണ്ണില്‍ ഇന്ത്യക്ക് ആശ്വാസമായി ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ കോറി ആന്‍ഡേഴ്‌സന്റെ പ്രകടനമാണ് കിവികളുടെ വിജയത്തില്‍ നിര്‍ണായകമായത്.40 പന്തില്‍ നാല് സിക്‌സറും മൂന്ന് ബൗണ്ടറിയും പറത്തി 68 റണ്‍സുമായി ടീമിനെ മികച്ച ടോട്ടലിലേക്ക് ഉയര്‍ത്തിയ ആന്‍ഡേഴ്‌സണ്‍ ശിഖര്‍ ധവാന്റെയും അജിങ്ക്യ രഹാനെയുടെയും വിക്കറ്റുകളും നേടി കളിയിലെ കേമനായി.ഏകദിനത്തിലെ അതിവേഗ സെഞ്ച്വറിക്കുടമയായ ആന്‍ഡേഴ്‌സണാണ് വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ കിവികളുടെ സൂപ്പര്‍ താരം.രണ്ടാം മത്സരം ബുധനാഴ്ച ഹാമില്‍ട്ടണില്‍ നടക്കും.സ്‌കോര്‍: ന്യസീലന്‍ഡ് 50 ഓവറില്‍ 7-ന് 292;ഇന്ത്യ 48.4 ഓവറില്‍ 268-ന് പുറത്ത്.ടോസ് ജയിച്ച ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോനി ആതിഥേയരെ ബാറ്റിങ്ങിന് വിടുകയായിരുന്നു.ഓപ്പണര്‍മാരായ ഗപ്ടിലിനെയും ജെസ്സി റൈഡറെയും 32 റണ്‍സിനിടെ പുറത്താക്കി ഇന്ത്യ നല്ല തുടക്കം കുറിച്ചെങ്കിലും കെയ്ന്‍ വില്യംസ(71)ന്റെയും മുന്‍നായകന്‍ റോസ് ടെയ്‌ല(55)റുടെയും അര്‍ധശതകങ്ങളിലൂടെ കിവികള്‍ തിരിച്ചുവന്നു.25.2 ഓവറില്‍ ഇരുവരും ചേര്‍ന്ന് 121 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി.40 ഓവറില്‍ നാലിന് 202 എന്ന നിലയിലായിരുന്ന കിവികള്‍ അവസാന 10 ഓവറില്‍ 90 റണ്‍സ് വാരി.ക്യാപ്റ്റന്‍ ബ്രെണ്ടന്‍ മെക്കല്ലം(25 പന്തില്‍ 30), ആന്‍ഡേഴ്‌സണ്‍,ലൂക്ക് റോഞ്ചി(18 പന്തില്‍ 30) എന്നിവരുടെ മിന്നലടികളാണ് അവര്‍ക്ക് കരുത്തായത്.ഇഷാന്ത് ശര്‍മ,ജഡേജ എന്നിവരുടെ മോശം ബൗളിങ്ങും ആതിഥേയര്‍ക്ക് തുണയായി.55 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ ഷാമി ഏകദിനത്തില്‍ തൻറെ ഏറ്റവും മികച്ച പ്രകടനം കുറിച്ചു.മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്ക് തുടക്കത്തില്‍ തിരിച്ചടിയേറ്റെങ്കിലും കോലിയും ധോനിയും ചേര്‍ന്ന് ടീമിനെ ജയിപ്പിക്കുമെന്ന നിലവന്നു. നാലിന് 129 എന്ന നിലയിലാണ് ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ഒത്തുചേര്‍ന്നത്.അഞ്ചാം വിക്കറ്റില്‍ 95 റണ്‍സ് വന്നു.എന്നാല്‍ ഒരോവറില്‍ ധോനിയുടെയും രവീന്ദ്ര ജഡേജ(0)യുടെയും വിക്കറ്റുകള്‍ തെറിപ്പിച്ച് മക്ലേനാഗനാണ് കിവികളെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.പിന്നീട് കോലിയുടെയും വിക്കറ്റ് നേടി അദ്ദേഹം ടീമിന്റെ വിജയം ഉറപ്പിച്ചു.111 പന്തില്‍ 11 ബൗണ്ടറിയും രണ്ട് സിക്‌സറുമടങ്ങുന്നതായിരുന്നു കോലിയുടെ 18-ാംഏകദിന സെഞ്ച്വറി.ഇതോടെ ഏകദിനത്തില്‍ ഏറ്റവും വേഗം 18 സെഞ്ച്വറി (119 മത്സരം) തികയ്ക്കുന്ന ഇന്ത്യന്‍ താരമായും കോലി മാറി. 174 കളികളില്‍ 18 സെഞ്ച്വറി നേടിയ സൗരവ് ഗാംഗുലിയെയാണ് മറികടന്നത്. സ്‌കോര്‍ പിന്തുടരുന്നതിനിടെ കോലിയുടെ 12-ാം സെഞ്ച്വറി കൂടിയാണിത്.മുമ്പ് 11 തവണയും കോലിയുടെ സെഞ്ച്വറി വിജയം സമ്മാനിച്ചെങ്കില്‍ നേപ്പിയറില്‍ ആദ്യമായി തോല്‍വി വഴങ്ങി.ഏഴ് ഏകദിനങ്ങളില്‍ ഇന്ത്യക്കെതിരെ കിവികളുടെ ആദ്യ വിജയമാണിത്.2010ല്‍ ദാംബുള്ളയിലായിരുന്നു അവസാന വിജയം.മത്സരത്തില്‍ ഷാമിയുടെ പന്തില്‍ ടെയ്‌ലറെ പിടികൂടിയ ധോനി ഏകദിന ക്രിക്കറ്റില്‍ 300 ക്യാച്ച് എടുക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി.ഏകദിനത്തില്‍ ഈ നേട്ടം കൈവരിക്കുന്ന നാലാം കീപ്പര്‍ കൂടിയാണ് ധോനി.അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിക്കറ്റിനുപിന്നില്‍ ധോനിയുടെ മൊത്തം ഇരകളുടെ എണ്ണം 463 ആയും ഉയര്‍ന്നു.അന്താരാഷ്ട്ര ക്രിക്കറ്റില്‍ കീപ്പര്‍മാരുടെ പട്ടികയില്‍ ധോനി അഞ്ചാംസ്ഥാനത്താണ്.
Leave a Reply