Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രാജ്യത്തെ കള്ളപ്പണം തടയാൻ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പിൻവലിച്ചതോടെ പ്രവാസികളാണ് വെട്ടിലായിരിക്കുന്നത്.ഗൾഫിലെ പല മണി എക്സ്ചെയ്ഞ്ചുകളിലും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ സ്വീകരിക്കാൻ തയ്യാറാകുന്നില്ല എന്നതാണ്.പ്രവാസികൾ നാട്ടിൽനിന്ന് വരുമ്പോൾ കൊണ്ടുവരുന്ന ഇന്ത്യൻ കറൻസികൾ ഇനി എന്തുചെയ്യണമെന്ന ആശങ്കയിലാണ് പ്രവാസികൾ. ബാങ്കിലും പോസ്റ്റ് ഓഫിസിലും തിരികെ നൽകി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ മാറ്റിയെടുക്കാൻ ഡിസംബർ മുപ്പതുവരെ സമയമുണ്ടെങ്കിലും ഇതിനായി മാത്രം നാട്ടിലേക്കൊരു യാത്ര ഭൂരിഭാഗം പേരുടെയും കാര്യത്തിൽ പ്രായോഗികമല്ല. അത്രയ്ക്കൊട്ടുതുക ആരുടെയും കൈവശം ഇല്ലതാനും.
ഡിസംബർ 30 വരെ പഴയ നോട്ടുകൾ മാറ്റിയെടുക്കാമെന്നാണ് കേന്ദ്രസർക്കാർ നിർദേശമെങ്കിലും അതിനകം നാട്ടിൽ പോയാലേ ഇത് സാധ്യമാകൂ.അല്ലെങ്കിൽ നാട്ടിൽ പോകുന്ന ആരുടെയെങ്കിലും കൈവശം കൊടുത്തു മാറി വാങ്ങേണ്ടി വരും.അല്ലാത്തപക്ഷം വെറും കടലാസിന്റെ പോലും വിലയുണ്ടാകില്ല.ജനുവരി മുതൽ നോട്ട് മാറാൻ റിസർവ് ബാങ്കിന്റെ പ്രത്യേക കേന്ദ്രങ്ങൾ ഉണ്ടാകുമെന്ന അറിയിപ്പാണ് നേരിയ പ്രതീക്ഷ.പ്രവാസികൾക്ക് വേണ്ടി എംബസികളിൽ അതിനുള്ള സൗകര്യം ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
അതേസമയം ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പെട്ടെന്ന് പിൻവലിക്കാനുള്ള കേന്ദ്രസർക്കാറിന്റെ തീരുമാനം വന്നതോടെ ഗൾഫിലെ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളും ഈ നോട്ടുകൾ എടുക്കുന്നത് നിർത്തിവച്ചു.ഇന്ത്യയിൽ കറൻസി പിൻവലിച്ചതിനാൽ ഇനി അവ സ്വീകരിക്കവാവില്ലെന്ന് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളും വ്യക്തമാക്കി.ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബാങ്കുകളും ഇനി അറിയിപ്പുണ്ടാകുന്നത് വരെ കറൻസികൾ സ്വീകരിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
എല്ലാ പ്രവാസികളുടെയും കൈവശം ചെറുതും വലുതുമായ ഇന്ത്യൻ 25,000 കറൻസികളുടെ ശേഖരമുണ്ട്. നാട്ടിൽനിന്ന് വരുമ്പോൾ കൈവശംവെക്കുന്ന ഈ പണം നാട്ടിലേക്ക് പോകുമ്പോൾ ഉപയോഗിക്കാനായി കരുതുന്നതാണ് എല്ലാവരും. ഡിസംബർ മുപ്പതിനുമുമ്പ് ഇവ എങ്ങനെ ഇന്ത്യയിലെത്തിച്ച് മാറ്റിയെടുക്കാനാവുമെന്ന ചോദ്യമാണ് എല്ലാവരും ഉന്നയിക്കുന്നത്. അത്തരം തുക മാറ്റിക്കൊടുക്കാനുള്ള സംഘങ്ങളും ഉടൻ രംഗത്തെത്തുമെന്ന അനുമാനത്തിലാണ് പ്രവാസികൾ.
Leave a Reply