Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ : ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള 19 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ധോണിക്ക് പകരം ആദ്യ ടെസ്റ്റില്‍ വീരാട് കോഹ്‌ലിയായിരിക്കും ഇന്ത്യന്‍ നായകന്‍.ലെഗ്‌സ്പിന്നര്‍ കരണ്‍ ശര്‍മ, ബാറ്റ്‌സ്മാന്‍ കെ.എല്‍ രാഹുല്‍ എന്നിവര്‍ ടീമിലുണ്ട്. ഏറെക്കാലത്തിന് ശേഷം സുരേഷ് റെയ്‌നയ്ക്കും ഓജയ്ക്കും ടീമിലിടം കിട്ടി. വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയും നമാന്‍ ഓജയും ടീമിലെത്തി. കെഎല്‍ രാഹുല്‍ ആണ് പുതുമുഖം. കരണ്‍ ശര്‍മ്മയും ടീമില്‍ ഇടംപിടിച്ചു .ശ്രീലങ്കയ്‌ക്കെതിരായ അവസാന രണ്ടു ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിലും മാറ്റമുണ്ട്. രോഹിത് ശര്‍മ്മ തിരിച്ചെത്തി. റോബിന്‍ ഉത്തപ്പ, കേദാര്‍ യാദവ്, വിനയ് കുമാര്‍, കരണ്‍ ശര്‍മ്മ എന്നിവരും ടീമില്‍ ഉള്‍പ്പെട്ടു.മുരളി വിജയ്, വൃദ്ധിമാന്‍ സാഹ, മുഹമ്മദ് ഷമി, അമിത് മിശ്ര, ഇഷാന്ത് ശര്‍മ്മ എന്നിവരെ ഒഴിവാക്കി.
ടെസ്റ്റ് ടീം:
എം.എസ്. ധോണി (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, മുരളി വിജയ്, കെ.എല്‍. രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ, സുരേഷ് റെയ്‌ന, വൃദ്ധിമാന്‍ സാഹ, നമാന്‍ ഓജ, ആര്‍. അശ്വിന്‍, കരണ്‍ ശര്‍മ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, വരുണ്‍ ആരോണ്‍
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ടീം:
വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ, അമ്പാട്ടി റായിഡു, സുരേഷ് റെയ്‌ന, റോബിന്‍ ഉത്തപ്പ, അക്ഷര്‍ പട്ടേല്‍, കരണ്‍ ശര്‍മ, ആര്‍. അശ്വിന്‍, ഉമേഷ് യാദവ്, ധവാല്‍ കുല്‍ക്കര്‍ണി, സ്റ്റുവാര്‍ട്ട് ബിന്നി, വിനയ് കുമാര്‍, കേദാര്‍ ജാദവ്
Leave a Reply