Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 10, 2026 8:54 am

Menu

Published on April 10, 2015 at 9:59 am

യെമനിലെ ഇന്ത്യന്‍ എംബസി അടച്ചു

india-to-shut-embassy-as-situation-worsens-in-strife-torn-yeme

ന്യൂഡൽഹി: വ്യോമമാർഗമുള്ള  രക്ഷാദൗത്യം അവസാനിച്ചതിനു പിന്നാലെ സന്‍ആയിലെ ഇന്ത്യന്‍ എംബസിയും അടച്ചു.കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്.  മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യക്കാര്‍ യെമനില്‍ കുടുങ്ങിക്കിടക്കുമ്പോഴാണു രക്ഷാദൗത്യം അവസാനിപ്പിച്ച് ഇന്ത്യ എംബസി അടച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കേന്ദ്രമന്ത്രി വി.കെ.സിങ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇന്ത്യയിലേക്ക് മടങ്ങി. മൊത്തം 5600 പേരെയാണ് ഇന്ത്യയുടെ ശ്രമഫലമായി യെമനില്‍ നിന്ന് ഒഴിപ്പിച്ചത്. ഇതില്‍ 4,640 പേര്‍ ഇന്ത്യക്കാരാണ്. 41 രാജ്യങ്ങളില്‍ നിന്നുള്ള 960 പേരാണ് മറ്റുള്ളവര്‍. വിമാനമാര്‍ഗം ഇതുവരെ 2900 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ഇതിനായി 18 പ്രത്യേക വിമാനങ്ങള്‍ ഉപയോഗിച്ചു. കപ്പല്‍ മാര്‍ഗമുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ അടുത്ത ദിവസങ്ങളില്‍ കൂടി തുടരും.

Loading...

Comments are closed.

More News