Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയില്‍ നടക്കുന്ന ത്രിരാഷ്‌ട്ര പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്‌ക്ക് ദയനീയ പരാജയം. ഒമ്പത് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പിച്ചത്. ഇന്ത്യ 10 ഓവര്‍ ബാക്കി നില്‍ക്കെ 153 റണ്ണെടുത്ത് പുറത്തായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 27.3 ഓവറില്‍ 156 റണ്ണെടുത്ത് വിജയലക്ഷ്യം മറികടന്നു. 44 റണ്‍സ് നേടിയ സ്‌റ്റുവര്‍ട്ട് ബിന്നിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ടെയ്‌ലര്‍ 63 പന്തില്‍ 56 റണ്‍സും ഇയാന്‍ ബെല്‍ 91 പന്തില്‍ 88 റണ്‍സും നേടി.ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയുടെ മൂന്നാം ഓവറില്‍ തന്നെ ധവാൻ (1)പുറത്തായി. പിന്നീട് രഹാനെയും റായുഡുവും അല്‍പസമയം പിടിച്ചു നിന്നു. ഇരുവരും പുറത്തായ ശേഷം തകര്‍ച്ചയെ അഭിമുഖീകരിച്ച ഇന്ത്യയെ ധോണിയും ബിന്നിയും രക്ഷിക്കുമെന്ന് കരുതി. കോഹ്‌ലിക്കും കാര്യമായി ഒന്നും നടന്നില്ല. രഹാനെ(33), റായുഡു (23), കോഹ്ലി (4), റെയ്‌ന (1), ധോണി (34), പട്ടേല്‍ (0), ഭുവനേശ്വര്‍ കുമാര്‍ (5), ഷാമി (1) എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.
Leave a Reply