Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജൊഹാനസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്ക-ഇന്ത്യ ഒന്നാം ടെസ്റ്റ് ഇന്നുമുതല്‍. മൂന്ന്മത്സര ഏകദിന പരമ്പരയില്‍ കളിനടന്ന രണ്ടിലും തോറ്റതിനുപിന്നാലെയാണ് ഇന്ത്യ ടെസ്റ്റിനിറങ്ങുക.സചിനില്ലാത്ത ഇന്ത്യയുടെ ആദ്യമത്സരമാണിതെന്ന പ്രത്യേകതയും ഇന്നു തുടങ്ങുന്ന ടെസ്റ്റിനുണ്ട്.രണ്ട് കളിയാണ് ടെസ്റ്റ് പരമ്പരയിലുള്ളത്.ഇന്നു തുടങ്ങുന്ന ആദ്യടെസ്റ്റ് വാണ്ടറേഴ്സ് സ്റ്റേഡിയത്തിലാണ് അരങ്ങേറുക.മത്സരം ഇന്ത്യന്‍ സമയം പകല്‍ രണ്ടുമുതല്‍ ടെന്‍ സ്പോര്‍ട്സില്‍ തത്സമയം.ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ ജയം നേടിയതിന് പുറമെ സ്വന്തം നാട്ടില്‍ കളിക്കുന്ന ആനുകൂല്യവും ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍.2011-12 ഓസീസ് പര്യടനത്തിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ വിദേശടെസ്‌റ്റ് പരമ്പരയാണിത്.അതിനുശേഷം നാട്ടില്‍നടന്ന 12 ടെസ്‌റ്റില്‍ ഒന്‍പതിലും ഇന്ത്യക്കു ജയം സ്വന്തമായിരുന്നു.ന്യൂസീലന്‍സ്,ഓസ്‌ട്രേലിയ,വെസ്‌റ്റിന്‍ഡീസ് എന്നീ രാജ്യങ്ങള്‍ക്കെതിരേ പരമ്പരയും സ്വന്തമാക്കിയിരുന്നു. ഇതിനിടയില്‍ ഇംഗ്ലണ്ടിനോടു മാത്രമാണു പരമ്പര നഷ്‌ടപ്പെട്ടത്.ഇക്കാലയവളവിലാണ് സച്ചിനു മുന്‍പേ ദ്രാവിഡ്,ലക്ഷ്‌മണ്‍ എന്നിവര്‍ ഇന്ത്യന്‍ ടീമില്‍നിന്നു വേര്‍പിരിഞ്ഞത്.മോശം പ്രകടനത്തെത്തുടര്‍ന്ന് വീരേന്ദര്‍ സേവാഗ്,ഗൗതം ഗംഭീര്‍,ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ ഒഴിവാക്കപ്പെടുക കൂടി ചെയ്‌തതതോടെ ഇന്ത്യന്‍ ടീമിന്റെ രൂപമാറ്റം പൂര്‍ണമായി.കോഹ്‌ലി,ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പുജാര,രോഹിത് ശര്‍മ,എന്നീ നവയുഗ പ്രതിഭകള്‍ക്ക് വിദേശമണ്ണില്‍ തങ്ങളുടെ മികവ് തെളിയിക്കാനുള്ള ശക്‌തമായ വേദികൂടിയാണ് ദക്ഷിണാഫ്രിക്ക ഒരുക്കുന്നത്.സച്ചിന്‍ കൂടി മാറിയതോടെ ബാറ്റിംഗ് നിരയ്‌ക്കു കരുത്തുകുറഞ്ഞ സാഹചര്യത്തില്‍ അഞ്ചുബൗളര്‍മാരെ പരീക്ഷിക്കാന്‍ ക്യാപ്‌റ്റന്‍ ധോണി തയാറാകുമോ എന്നു കാത്തിരുന്നു കാണണം. മുതിര്‍ന്ന പേസര്‍ സഹീര്‍ ഖാന്‍ ടീമിനൊപ്പം മടങ്ങിയെത്തിയത് ബൗളിംഗ് നിരയ്‌ക്കു കരുത്തേകും.
ടീം:ദക്ഷിണാഫ്രിക്ക:ഗ്രേയം സ്മിത്ത് (ക്യാപ്റ്റന്‍),ആല്‍വിരോ പീറ്റേഴ്‌സണ്‍,ഹാഷിം അംല,ജാക്ക് കാലിസ്,എബി ഡിവില്ലിയേഴ്‌സ്,ഫാഫ് ഡു പ്ലെസി,ജെപി ഡൂമിനി,വെര്‍നണ്‍ ഫിലാന്‍ഡര്‍,ഡെയ്ല്‍ സ്റ്റെയ്ന്‍, മോണെ മോര്‍ക്കല്‍, ഇമ്രാന്‍ താഹിര്‍.
ഇന്ത്യ: മുരളി വിജയ്,ശിഖര്‍ ധവാന്‍,ചേതേശ്വര്‍ പുജാര,വിരാട് കോലി,രോഹിത് ശര്‍മ,അജിന്‍ക്യ രഹാനെ,എം.എസ്. ധോനി (ക്യാപ്റ്റന്‍),ആര്‍. അശ്വിന്‍,ഇഷാന്ത് ശര്‍മ,സഹീര്‍ ഖാന്‍, മുഹമ്മദ് ഷാമി.
Leave a Reply