Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു.ആര്‍.എസ് പുര ഗ്രാമവാസികളായ മുഹമ്മദ് അക്രമും മകന്‍ അസ്ലമും(13) ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ അക്രമിന്റെ ഭാര്യയും മൂന്ന് മക്കളും ഒരു ബി.എസ്.എഫ് കോണ്‍സ്റ്റബിളും ഉള്‍പ്പെടുന്നു. പരിക്കേറ്റവരെ ജമ്മു മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇന്ന് പുലര്‍ച്ചെയോടെ ജമ്മു-കാശ്മീരിലെ അതിര്‍ത്തി പ്രദേശമായ ആര്‍ എസ് പുര മേഖലയിലാണ് പാകിസ്ഥാന്‍ പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. ഇന്ത്യയും തിരിച്ച് വെടിവെയ്പ്പ് തുടങ്ങിയിട്ടുണ്ട്. പ്രദേശത്ത് ശക്തമായ വെടിവെയ്പ്പ് തുടരുകയാണ്.ആര്‍.എസ്.പുരയില്‍ ബി.എസ്.എഫിനുള്ള പതിനേഴ് പോസ്റ്റുകളെയാണ് പാക് സൈന്യം ലക്ഷ്യം വെച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യത്തിന്റെ പോസ്റ്റുകള്‍ക്ക് നേരെയും ഗ്രാമീണരുടെ വീടുകള്‍ക്ക് നേരെയും വെടിവെപ്പുണ്ടായതോടെ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. വെടിവെപ്പിനെ തുടര്‍ന്ന് ആര്‍.എസ്.പുരയുടെ സമീപ പ്രദേശങ്ങളില്‍ നിന്നും 2000ത്തിലധികം ഗ്രാമവാസികളെ മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്.
Leave a Reply