Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി : പശ്ചിമ ആഫ്രിക്കയിലെ ടോഗോയില്‍ ജയിലിലായിരുന്ന മലയാളി ക്യാപ്റ്റന്‍ സുനില്‍ ജെയിംസിനെ വിട്ടയച്ചു. കടല്‍ക്കൊള്ളക്കാരെ സഹായിച്ചുവെന്ന കുറ്റം ചുമത്തിയാണ് സുനില്‍ ജെയിംസിനെ ടോഗോ ജയിലിലാക്കിയത്. ജയിലിലുണ്ടായിരുന്ന വിജയന്‍ എന്ന നാവികനെയും വിട്ടയച്ചു. ഇരുവരും വൈകീട്ട് ഇന്ത്യയിലേക്ക് മടങ്ങുമെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.ആഫ്രിക്കയുടെ പടിഞ്ഞാറന്‍ മേഖലയിലൂടെ സഞ്ചരിക്കുമ്പോഴാണ് സുനില്‍ ക്യാപ്റ്റനായ ‘എം.വി. ഓഷ്യന്‍ സെഞ്ചൂറിയന്‍’ എന്ന ചരക്കുകപ്പല്‍ കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തിനിരയായത്. അവര്‍ സുനിലിനെയും സംഘത്തെയും ബന്ദികളാക്കി സാധനങ്ങള്‍ കൊള്ളയടിച്ചു. രണ്ടുദിവസത്തിനുശേഷം കപ്പല്‍ ടോഗോയിലെ ലോമില്‍ അടുപ്പിച്ചു. കപ്പല്‍ ഉടമകളുടെ നിര്‍ദേശപ്രകാരം അനുമതിയോടെയാണ് കപ്പല്‍ അടുപ്പിച്ചത്. എന്നിട്ടും കടല്‍കൊള്ളക്കാരെ സഹായിച്ചുവെന്ന കുറ്റം ചുമത്തി സുനില്‍ ഉള്‍പ്പെടെ 38 ജീവനക്കാരെയും തടവിലാക്കുകയാണുണ്ടായത്.എന്നാല്‍ ഇതിനിടെ സുനിലിന്റെ 11 മാസം പ്രായമുള്ള കുട്ടി സെപ്റ്റിസീമിയ ബാധിച്ച് മരിച്ചു. കുട്ടിയുടെ മൃതദേഹം സുനിലിന് കാണാനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.കഴിഞ്ഞ ദിവസം സുനിലിന്റെ മോചനത്തിനായി ഭാര്യ അദിതിയും സഹോദരി ആല്‍വിയും പ്രധാനമന്ത്രിയെ കണ്ട് പരാതി നല്കിയിരുന്നു.ഇതിനെ തുടര്‍ന്ന് സുനിലിന്റെ മോചനത്തിനായി നടപടികള്‍ എടുക്കാന്‍ വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവും ലഭിച്ചു.
Leave a Reply