Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡല്‍ഹി : ഇന്ത്യന്‍ മുജാഹിദീന്റെ തലവന്‍ തഹ്‌സീന്‍ അക്തര്‍ പിടിയിലായി. ഡല്‍ഹി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.തെരഞ്ഞെടുപ്പിന് മുന്നോടിയായി തീവ്രവാദി സംഘടനങ്ങള്‍ ആക്രമണത്തിനൊരുങ്ങുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. ബിഹാറിലെ തമസ്തീപൂരില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ വര്‍ഷം ഗുജറാത്തിലെ പാറ്റ്‌നയില്‍ നരേന്ദ്ര മോദിയുടെ റാലിക്കിടയില്‍ നടന്ന സ്‌ഫോടനങ്ങളുടെ മുഖ്യ സൂത്രധാരന്‍ തെഹസീന്‍ അക്തറാണെന്നാണ് പൊലീസ് പറയുന്നത്.അടുത്തിടെയുണ്ടായ നിരവധി സ്‌ഫോടനക്കേസിലെ പ്രതിയാണ് തെഹ്‌സീന്‍.അതേസമയം മറ്റൊരു ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകന്‍ കൂടി രാജസ്ഥാനില്‍ പിടിയിലായി. മുഹമ്മദ് സാകിബ് അന്‍സാരി എന്ന ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകന്റെ സഹായിയായ ഭക്തര്‍ അലിയാണ് രാജസ്ഥാനിലെ ജോധ്പൂരില്‍ ഇന്ന് പിടിയിലായത്.പാകിസ്ഥാന്‍ സ്വദേശിയും കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ വഖാസിന് സ്‌ഫോടനങ്ങള്‍ നടത്താന്‍ സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചു കൊടുത്തത് ബക്തര്‍ അലിയാണെന്ന് പൊലീസ് കരുതുന്നു. വഖാസിനെപ്പോലെ ബോംബ് നിര്‍മാണത്തില്‍ അലിയും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.
Leave a Reply