Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 7, 2026 1:02 pm

Menu

Published on July 4, 2014 at 2:09 pm

ഇറാഖില്‍ അകപ്പെട്ട മലയാളി നഴ്സുമാര്‍ നാട്ടിലേക്ക് തിരിക്കുന്നു; വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായി സൂചന

indian-nurses-in-iraq-being-taken-to-airport

ന്യൂഡല്‍ഹി: ഇറാഖില്‍  കുടുങ്ങിയ  മലയാളി  നഴ്‌സുമാര്‍ ഇര്‍ബില്‍ വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചതായി സൂചന.വിമതരുടെ പിടിയിലുള്ള നെന്മാറ സ്വദേശി സയോണയാണ് ഇക്കാര്യം ബന്ധുക്കളെ വിളിച്ചറിയിച്ചത്. അതേസമയം, ഇര്‍ബില്‍ വിമാനത്താവളത്തില്‍ എത്തുന്ന നഴ്സുമാരെ മടക്കിക്കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക വിമാനം അയക്കുമെന്ന് സൂചന. ഇതിനായി എയര്‍ ഇന്ത്യയുടെ മൂന്ന് വിമാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.കൂടാതെ, വിമാനത്താവളത്തിലെ ത്തുന്ന നഴ്സുമാരുടെ സഹായത്തിനായി ഇറാഖിലെ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരെ വിദേശകാര്യ മന്ത്രാലയം നിയോഗിച്ചതായും വിവരമുണ്ട്. ഇതിനിടെനഴ്‌സുമാരുടെ മോചനത്തിനായി ആറ് ഗള്‍ഫ് രാജ്യങ്ങളുടെ സഹായവും ഇന്ത്യ തേടിയിരുന്നു.  കൂടാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News