Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: അവയവദാന രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന കണ്ടെത്തലുമായി ഇന്ത്യന്‍ വംശജനായ ഡോക്ടര്‍. മുംബൈയിലെ ദാദറില്‍ ജനിച്ചു പൂനയില്‍ വളര്‍ന്ന ഡോ: ഹേമന്ത് തട്ടെയാണ് അവയവങ്ങള്‍ സൂക്ഷിച്ചുവെക്കാനുള്ള രാസമിശ്രിതം വികസിപ്പിച്ചത്.ദാനം ചെയ്ത അവയവം മറ്റൊരു ശരീരത്തില്‍ പിടിപ്പിക്കുന്നതിനു മുന്‍പ് ഒരാഴ്ച വരെ പ്രവര്‍ത്തനരഹിതമാകാതെ സൂക്ഷിച്ചുവയ്ക്കുന്നതിനുള്ള മിശ്രിതമാണ് തട്ടെ കണ്ടെത്തിയിട്ടുള്ളത്.സോമാ എന്ന പേരാണ് മിശ്രിതത്തിനു നല്‍കിയിട്ടുള്ളത്. മറ്റു മിശ്രിതങ്ങളില്‍ നാലു മണിക്കൂര്‍ വരെ മാത്രമാണ് അവയവം സൂക്ഷിക്കാനാകുന്നത്.പന്നികളില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നെന്ന് ഡോ: ഹെമന്ത് തട്ടെ വ്യക്തമാക്കി.നിലവില്‍ മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയില്‍ നിന്നു സ്വീകരിച്ച ഹൃദയം, ശ്വാസകോശം എന്നീ അവയവങ്ങള്‍ നാലു മുതല്‍ ആറു മണിക്കൂറിനുള്ളില്‍ ശരീരത്തില്‍ സ്ഥാപിക്കണം. കരള്‍ എട്ടു മണിക്കൂറിനുള്ളലും കിഡ്‌നി 24 മണിക്കൂറിനുള്ളിലും മാറ്റിവെക്കണം. എന്നാല്‍ ഡോ: ഹേമന്ത് തട്ടെ കണ്ടുപിടിച്ച രാസമിശ്രിതത്തില്‍ ഈ അവയവങ്ങള്‍ 1 ആഴ്ചവരെ സൂക്ഷിച്ച് വയ്ക്കാം. പ്രാഥമിക പഠനത്തില്‍ മിശ്രിതത്തില്‍ സൂക്ഷിച്ച ഹൃദയം പ്രവര്‍ത്തിക്കുന്നതായി കണ്ടത്തിയിട്ടുണ്ട്. ബൈപാസ് ശസ്ത്രക്രിയകളുടെ സമയത്ത് രക്തക്കുഴലുകള്‍ പുറത്തെടുത്ത് സൂക്ഷിക്കാന്‍ കഴിയുമെന്ന ഗുണം ഇതിനുണ്ട്. കോശങ്ങള്‍ നശിക്കുന്നതിന്റെ തോത് കുറയ്ക്കുകയാണ് സോമാ മിശ്രിതം ചെയ്യുന്നത്. സാധാരണ ഊഷ്മാവില്‍ തന്നെ അവയവങ്ങള്‍ സൂക്ഷിക്കാനും കഴിയും.
Leave a Reply